നെടുമ്പാശ്ശേരി: കരിയാട് വാടകക്ക് താമസിക്കുന്ന വയോധികയെ കെട്ടിയിട്ട് മൊബൈൽ ഫോണും വാച്ചും കവർന്ന രണ്ടുപേരെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് വാടകക്ക് താമസിക്കുന്ന ആന്ധ്രപ്രദേശ് ഗുണ്ടൂർ മാച്ചർള സ്വദേശി സൂര്യകിരൺ (34), പാലക്കാട് മുണ്ടൂർ തട്ടത്തിക്കുന്ന് വീട്ടിൽ രജീഷ് (25) എന്നിവരാണ് പിടിയിലായത്.
ഡിസംബർ രണ്ടിന് രാവിലെ പത്തരയോടെ ഭർത്താവും മകളും പുറത്തുപോയ സമയത്ത് വീടിെൻറ പിൻവാതിലിലൂടെ കയറിവന്ന പ്രതികൾ വീട്ടമ്മയെ കെട്ടിയിട്ടശേഷം കവർച്ച നടത്തി രക്ഷപ്പെടുകയായിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാർത്തികിെൻറ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തി വരുകയായിരുന്നു. കവർച്ചക്കു ശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ ആന്ധ്രപ്രദേശിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.