മട്ടാഞ്ചേരി: ജില്ലയുടെ മുക്കിലും മൂലയിലുംനിന്നുള്ള ഓണക്കാഴ്ചകൾ ഓൺലൈൻ വഴി ആവണിക്കാഴ്ചകളായി രൂപപ്പെട്ടപ്പോൾ കോവിഡ് വ്യാപനകാലത്തും ഹൃദ്യമായ അനുഭവമായി. അധ്യയനം മുടങ്ങി കൂട്ടുകാരിൽ നിന്നകന്ന് വീട്ടിൽ ഒറ്റപ്പെട്ട കുട്ടികളുടെ മാനസിക സമ്മർദമകറ്റാനും സർഗശേഷി പ്രോത്സാഹിപ്പിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ജില്ല വിദ്യാരംഗം കലാസാഹിത്യ വേദി ഓൺലൈൻ സങ്കേതം വഴി സ്വരുക്കൂട്ടിയ ഓണക്കാഴ്ചകളാണ് 'ആവണിക്കാഴ്ചകൾ' എന്ന പേരിൽ സഹൃദയലോകത്തെ ആസ്വദിപ്പിച്ചത്.
വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, സാംസ്കാരിക മന്ത്രി എ.കെ. ബാലൻ, പിന്നണി ഗായിക കെ.എസ്. ചിത്ര, നടി മഞ്ജു വാര്യർ, കവി കെ.ജി. ശങ്കരപ്പിള്ള എന്നിവർ ആശംസകൾ നേർന്നു. വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങളായ മുപ്പതോളം കൊച്ചുകലാകാരന്മാർ അണിനിരന്ന ആവണിക്കാഴ്ചകളുടെ സാങ്കേതിക സഹായം പി.വി. എൽദോസ്, സാബു തോമസ് എന്നിവരും എഡിറ്റിങ് സി.എസ്. വിഷ്ണുരാജും നിർവഹിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി ജില്ല കോഓഡിനേറ്റർ സിംല കാസിമാണ് ആവണിക്കാഴ്ചകൾ സംവിധാനം ചെയ്ത് വേദിയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.