നെടുമ്പാശേരി: ഇതര സംസ്ഥാനക്കാർക്കിടയിൽ കൊള്ളപ്പലിശ സംഘങ്ങൾ സജീവം. അടുത്തിടെ പെരുമ്പാവൂരിൽ ചീട്ടുകളിയിലേർപ്പെട്ട ഇതര സംസ്ഥാനക്കാരെ പിടികൂടിയപ്പോഴാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്.
ഇതരസംസ്ഥാനക്കാർക്കിടയിൽ തന്നെയാണ് ഇവർ പണം പലിശക്ക് നൽകുന്നത്. ചീട്ടുകളിസ്ഥലത്തും ഇത്തരത്തിൽ പണം പലിശക്ക് നൽകുന്നുണ്ട്. പലിശ സഹിതം പണം നൽകാൻ കഴിയാതെ മറ്റ്സംസ്ഥാനങ്ങളിലേക്ക് ചിലർ കടന്നുകളഞ്ഞ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
പലിശസഹിതം പണം തിരിച്ചു പിടിക്കാൻ ഇവർക്കിടയിൽ ഗുണ്ടാസംഘങ്ങളുമുണ്ട്. ഇതര സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവർക്ക് ടൂറിസ്റ്റ് ബസുകളിൽ ടിക്കറ്റ് തരപ്പെടുത്തി നൽകാൻ വരെ ഈ ഗുണ്ടാസംഘങ്ങൾ ഇടനിലക്കാരായി പ്രവർത്തിക്കുന്നു.
ഇവർ ടിക്കറ്റുകൾ നേരത്തേ കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്ത് ആവശ്യക്കാർക്ക് കൂടിയ നിരക്കിൽ വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. ചില ബസുടമകളും ഇവർക്ക് ഇതിനായി കൂട്ടുനിൽക്കുന്നുണ്ട്. വൻ തുകയാണ് ഇതുവഴി ഇവർക്ക് ലഭിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.