പട്ടിമറ്റം: ഇരുവൃക്കയും തകരാറിലായ യുവാവ് ചികിത്സ സഹായം തേടുന്നു. കുന്നത്തുനാട് പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ പട്ടിമറ്റം വില്ലേജിൽ അത്താണി മനക്കപ്പടിയിൽ മാപ്പിള്ളിൽ വീട്ടിൽ സിദ്ദീഖ് (42) രണ്ടര വർഷമായി ഇരുവൃക്കയും തകരാറിലായി ചികിത്സയിലാണ്. വാർധക്യരോഗങ്ങളാൽ വിഷമിക്കുന്ന പിതാവും ഭാര്യയും വിദ്യാർഥികളായ മൂന്ന് മക്കളും അവിവാഹിതയായ ഒരു സഹോദരിയും ഉൾപ്പെടുന്ന നിർധന കുടുംബമാണ്.
ആറ് സെന്റ് സ്ഥലവും വീടും മാത്രമാണുള്ളത്. വർക്ക്ഷോപ് പണിയിലൂടെ അന്നന്നത്തേക്കുള്ള വരുമാനം കണ്ടെത്തിയിരുന്ന സിദ്ദീഖിന് അസുഖം തുടങ്ങിയതിനുശേഷമാണ് മാതാവിന് അർബുദം ബാധിക്കുന്നതും മരണപ്പെടുന്നതും. കുടുംബത്തിലെ രണ്ടുപേരുടെ മാരകമായ അസുഖം അതീവ സാമ്പത്തിക പ്രതിസന്ധിയിലാക്കി. ചികിത്സയും വീട്ടു ചെലവുകളും ബന്ധുമിത്രാദികളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും കാരുണ്യത്തിലൂടെയാണ് നടത്തുന്നത്.
എത്രയും വേഗം വൃക്ക മാറ്റിവെക്കുക മാത്രമാണ് ജീവൻ നിലനിർത്താനുള്ള ഏകമാർഗമെന്ന് ഡോക്ടർമാർ പറയുന്നു. 40 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ശസ്ത്രക്രിയക്കായി തുക കണ്ടെത്താൻ നാടൊന്നിച്ച് ബെന്നി ബഹനാൻ എം.പി, പി.വി. ശ്രീനിജിൻ എം.എൽ.എ, വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് പള്ളിക്കൽ, വടവൂർകോട് ബ്ലോക്ക് മെംബർ ശ്രീജ അശോകൻ, കെ.എം. പരീത്പിള്ള, ടി.പി. കുമാരൻ എന്നിവർ രക്ഷാധികാരികളായും മഴുവന്നൂർ പഞ്ചായത്ത് മെംബർ ജോർജ് ഇടപ്പരത്തി ചെയർമാനും കുന്നത്തുനാട് പഞ്ചായത്ത് മെംബർ ടി.എ. ഇബ്രാഹിം വർക്കിങ് ചെയർമാനുമായും കെ.എം. സലിം ജനറൽ കൺവീനറായും ചികിത്സ സഹായനിധി രൂപവത്കരിച്ചിട്ടുണ്ട്.
സുമനസ്സുകളുടെ സഹായം എത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ചികിത്സ സഹായനിധിയുടെ പേരിൽ എച്ച്.ഡി.എഫ്.സി ബാങ്ക് പട്ടിമറ്റം ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 50100606953227, ഐ.എഫ്.സി കോഡ്:HDFC0001296. ഗൂഗിൾപേ 7306396323.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.