അമ്പലമുകള്‍: 2021-22 സാമ്പത്തിക വര്‍ഷത്തെ ബി.പി.സി.എല്ലിന്റെ അന്തിമ ലാഭവിഹിതം കേരള സര്‍ക്കാറിന് കൈമാറി. ആകെ 29.86 കോടി രൂപയാണ് ലാഭവിഹിതമായി സര്‍ക്കാറിന് മൂന്ന് തവണയായി കൈമാറിയത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്, ബി.പി.സി.എല്‍ കൊച്ചി റിഫൈനറി എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ. അജിത്കുമാറില്‍നിന്ന് ചെക്ക് ഏറ്റുവാങ്ങി.
ബി.പി.സി.എല്‍ കൊച്ചി റിഫൈനറി പബ്ലിക് റിലേഷന്‍സ് ജനറല്‍മാനേജര്‍ ജോര്‍ജ് തോമസ്, എല്‍.പി.ജി സംസ്ഥാന മേധാവി സെന്തില്‍ കുമാര്‍, ടെറിട്ടറി മാനേജര്‍ വിഷ്ണുരാജ്, രജ്ത് ബന്‍സാല്‍, കൊച്ചി റിഫൈനറി അഡ്മിന് മാനേജര്‍ വിനോദ് ടി മാത്യു എന്നിവർ സംബന്ധിച്ചു. കേരള സര്‍ക്കാറിന് ബി.പി.സി.എല്ലില്‍ 1,86,66,666 ഓഹരിയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.