കരുമാല്ലൂർ: പഞ്ചായത്തിൽ പോസ്റ്റൽ ബാലറ്റിൽ തിരിമറി നടന്നതുമായി ബന്ധപ്പെട്ട് വരണാധികാരിക്ക് പരാതി നൽകി. ഒന്നാം വാർഡിലെ ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് നവംബർ 30ന് കോവിഡ് പോസിറ്റിവ് ആയിരുന്നു. ഇത് പഞ്ചായത്ത് ആരോഗ്യവിഭാഗം പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പിെൻറ ദിവസമായ പത്താം തീയതിയിലും ഇതിലെ ഒരാൾക്ക് കോവിഡ് പോസിറ്റിവായിരുന്നു. ആരോഗ്യവകുപ്പ് ജില്ല തെരഞ്ഞെടുപ്പ് വിഭാഗത്തിനു നൽകിയ ക്വാറൻറീൻ ലിസ്റ്റിൽ ഈ അഞ്ചുപേർക്കും ഒന്നാം വാർഡിലെ തന്നെ മറ്റു രണ്ടുപേർക്കും പോസ്റ്റൽ ബാലറ്റിനു ശിപാർശ ചെയ്തിരുന്നതായി ആരോഗ്യവിഭാഗം പറയുന്നു.
എന്നാൽ, ഏഴുപേരിൽ ഒരാൾക്ക് മാത്രം വരണാധികാരി പോസ്റ്റൽ ബാലറ്റ് അയക്കുകയായിരുന്നു. ഇതിനെതിരെ ഒന്നാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന അബ്ദുൽ ജബ്ബാർ വരണാധികാരി മുമ്പാകെ പരാതി നൽകി. എന്നാൽ, ആരോഗ്യവിഭാഗം നൽകിയ ലിസ്റ്റിൽ ഈ പേരുകൾ ഇല്ലായിരുന്നു എന്ന് വരണാധികാരി അറിയിച്ചതായി പരാതിക്കാരൻ പറയുന്നു. തനിക്കനുകൂലമായ വോട്ടുകൾ തടയുന്നതിനായി നടന്ന ആസൂത്രിത നീക്കത്തിെൻറ ഭാഗമാണ് ഇതെന്നും നിയമപരമായി ചോദ്യം ചെയ്യുമെന്നും പരാതിക്കാരനായ അബ്ദുൽ ജബ്ബാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.