കാക്കനാട്: വിവാദമായി ജില്ല ട്രഷറിയിൽ നടന്ന ക്രിസ്മസ് ആഘോഷം. പി.ടി. തോമസ് എം.എൽ.എയുടെ വിയോഗത്തെ തുടർന്നുണ്ടായ ദുഃഖാചരണത്തിനിടെ വലിയ രീതിയിൽ ക്രിസ്മസ് ആഘോഷം നടത്തിയതാണ് വിവാദത്തിലേക്ക് വഴിവെച്ചത്.
സംഭവം അറിഞ്ഞ് പ്രതിഷേധവുമായി നഗരസഭ കൗൺസിലർമാർ ഉൾെപ്പടെയുള്ളവർ എത്തിയതിന് പിന്നാലെയാണ് ആഘോഷം അവസാനിപ്പിച്ചത്. കരോളും ഗാനമേളയും ഉൾെപ്പടെ വൻ പരിപാടികളുമായിട്ടായിരുന്നു ട്രഷറിയിൽ ജീവനക്കാരുടെ ക്രിസ്മസ് ആഘോഷം.
പുറത്തുനിന്ന് പ്രഫഷനൽ വയലിൻ ആർട്ടിസ്റ്റിനെ ഉൾെപ്പടെ എത്തിച്ചിരുന്നു. സംഭവം അറിഞ്ഞ് തൃക്കാക്കരയിലെ കോൺഗ്രസ് കൗൺസിലർമാർ ഉൾെപ്പടെയുള്ള നേതാക്കൾ സ്ഥലത്തെത്തുകയും ഈ അവസരത്തിൽ പരിപാടി നടത്തിയത് ശരിയല്ലെന്നും പറഞ്ഞു. ഇതോടെ ജീവനക്കാർ പരിപാടി അവസാനിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ കലക്ടർക്ക് പരാതി നൽകുമെന്ന് എൻ.ജി.ഒ അസോസിയേഷൻ നേതാക്കൾ പറഞ്ഞു. അതേസമയം ഓഫിസ് സമയം കഴിഞ്ഞ ശേഷമാണ് ആഘോഷം സംഘടിപ്പിച്ചതെന്നാണ് ജീവനക്കാർ പറയുന്നത്ബുധനാഴ്ച രാവിലെയായിരുന്നു തൃക്കാക്കര എം.എൽ.എ ആയിരുന്ന പി.ടി. തോമസ് മരണപ്പെട്ടത്.
അദ്ദേഹത്തോടുള്ള ആദരസൂചകമായി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മണ്ഡലത്തിൽ അവധി പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗിക ദുഃഖാചരണം ഇല്ലെങ്കിലും മണ്ഡലത്തിെൻറ പരിധിയിൽ വരുന്ന മിക്കവാറും സർക്കാർ ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം പി.ടിയോടുള്ള ആദരസൂചകമായി ക്രിസ്മസ് ആഘോഷവും മാറ്റി വെച്ചിരുന്നു. കലക്ടറേറ്റ് സ്റ്റാഫ് കൗൺസിൽ നടത്തിവന്നിരുന്ന ട്രഷർ ഹണ്ട് പരിപാടിയും അടുത്ത ആഴ്ചത്തേക്ക് മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.