കിഴക്കമ്പലം: കിഴക്കമ്പലം ഇന്ദിരാജി ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കിഴക്കമ്പലം സഹകരണ ബാങ്കിെൻറ നീതി സൂപ്പര്‍ മാര്‍ക്കറ്റുമായി സഹകരിച്ച് നിത്യോപയോഗ സാധനങ്ങള്‍ പകുതിവിലയില്‍ വില്‍ക്കുന്നു. ബെന്നി ബഹനാന് എം.പി ഉദ്ഘാടനം നിര്‍വഹിച്ചു. വി.പി. സജീന്ദ്രന് എം.എല്‍.എ മുഖ്യസാന്നിധ്യം വഹിച്ചു. ട്രസ്റ്റ് ചെയര്മാന് ബാബു സൈതാലി അധ്യക്ഷത വഹിച്ചു. ആദ്യഘട്ടം 13 ഇനം സാധനങ്ങളാണ് 50 ശതമാനം വിലക്കുറവില്‍ നല്‍കുക. അരി 10 കിലോ 195 രൂപ, വെളിെച്ചണ്ണ കിലോ 98, പഞ്ചസാര രണ്ട്കിലോ 40, ചായപ്പൊടി അരക്കിലോ 50, മുളക്പൊടി കാല് കിലോ 30, കടല ഒരു കിലോ 50, വന്‍പയര്‍ 45, പുട്ടുപൊടി 25, അപ്പപ്പൊടി 25, മുട്ട 10 എണ്ണം 25, പാല് അഞ്ചെണ്ണം 50 എന്നിങ്ങനെയാണ് വിൽപന.
രാവിലെ ഒമ്പത് മുതല്‍ ൈവകീട്ട് 8.30 വരെയാണ് സമയം. ഒന്നാം തീയതി മാക്കിനിക്കര, കാവുങ്ങപറമ്പ് വാര്‍ഡുകള്‍ക്കും രണ്ടിന് ചേലക്കുളം, മൂന്നിന് പൊയ്യക്കുന്നം, നാലിന് കിഴക്കമ്പലം, അഞ്ചിന് ഊരക്കാട്, ചൂരക്കോട്, ആറിന് വിലങ്ങ്, കുന്നത്തുകുടി, ഏഴിന് മലയിടം തുരുത്ത്, താമരച്ചാല്‍, ഒമ്പതിന് അമ്പുനാട്, പഴങ്ങനാട്, 10ന് മളേക്കമോളം, കാരുകുളം, 11ന് പുക്കാട്ടുപടി കുമ്മനോട്, 12ന് ഞാറള്ളൂര്‍ കാനാമ്പുറം വാര്‍ഡുകളിലെ റേഷൻകാർഡ് ഉടമകൾക്ക് സാധനങ്ങൾ ലഭിക്കും. രണ്ടാമത് കൂടുതല്‍ ആവശ്യമുള്ളവര്‍ക്ക് സൊസൈറ്റിയില്‍നിന്നും 25 ശതമാനം വിലക്കുറവില്‍ 15ന് ശേഷം ലഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഡി.സി.സി ജനറല്‍ സെക്രട്ടറി എം.പി. രാജന്, സഹകരണ ബോര്‍ഡ് പ്രസിഡൻറ് ചാക്കോ പി. മാണി, ഏലിയാസ് കരിപ്ര, ജോളി ബേബി, ജേക്കബ് സി. മാത്യു, പി.എച്ച്. അനൂബ്, റഷീദ് കാച്ചാംകുഴി, സജിപോള്‍, സെബി ആൻറണി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.