കുന്നുകര: സഹകരണ ബാങ്കിൽ വ്യാജ കറൻസി കൈമാറ്റം ചെയ്യാൻ ശ്രമിച്ച ലോട്ടറി വിൽപനക്കാരനായ യുവാവ് അറസ്റ്റിൽ. വയൽകര പ്ലാശ്ശേരി വീട്ടിൽ ശ്രീനാഥിനെ (32) ചെങ്ങമനാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് സംഭവം.
ബാങ്കിലുള്ള ഇയാളുടെ സ്വന്തം അക്കൗണ്ടിലേക്ക് 500 ന്റെ 11 വ്യാജ നോട്ടുകൾ നിക്ഷേപിക്കാൻ ഏൽപ്പിച്ച ശേഷം ഇയാൾ മടങ്ങിയെങ്കിലും സംശയം തോന്നിയ ബാങ്ക് അധികൃതർ ഉടൻ ചെങ്ങമനാട് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ഇൻസ്പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തിൽ പൊലീസ് ഇയാളെ ഗോതുരുത്തിൽനിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. നോട്ടുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ലോട്ടറി വിൽപനക്കിടെ നോട്ടുകൾ റോഡരികിലെ പുല്ലിൽ കിടന്ന് കിട്ടിയതാണെന്നാണ് പറയുന്നത്. പ്രതിയെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.
അതിനിടെ തിങ്കളാഴ്ച ഉച്ചയോടെ കുന്നുകര സ്കൂളിന് സമീപത്തെ റോഡരികിലെ കുറ്റിക്കാട്ടിൽനിന്ന് വഴിയാത്രക്കാർക്കും 500 ന്റെ കള്ളനോട്ടുകൾ കിട്ടിയതായി പറയുന്നു. നാട്ടുകാർ പൊലീസിൽ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി നോട്ടുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.