കൊച്ചി: ഇടപ്പള്ളിയിൽ ആദായ നികുതി വകുപ്പ് കണക്കിൽപെടാത്ത 80 ലക്ഷം രൂപ പിടികൂടിയ സംഭവത്തിൽ പി.ടി. തോമസ് എം.എൽ.എയുടെ ഇടപെടലിൽ ദുരൂഹതയുണ്ടെന്ന് സി.പി.എം പാടിവട്ടം ബ്രാഞ്ച് സെക്രട്ടറി കെ.വി. ഗിരിജൻ.
1.3 കോടിക്ക് കരാർ ഉറപ്പിച്ച വസ്തുവാണ് പി.ടി. തോമസ് ഇടപെട്ട് 80 ലക്ഷമാക്കി കുറച്ചത്. പണം വെണ്ണല സർവിസ് സഹകരണ ബാങ്കിെൻറ ഇടപ്പള്ളി ബ്രാഞ്ചിലെ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നാണ് കുടുംബവും മധ്യസ്ഥരും ആവശ്യപ്പെട്ടിരുന്നതെങ്കിലും സ്ഥലം ഉടമ രാമകൃഷ്ണൻ പണവുമായാണ് വ്യാഴാഴ്ച വീട്ടിലെത്തിയത്. 10 മണിക്ക് പറഞ്ഞിരുന്ന കൂടിക്കാഴ്ച 11.50 വരെ എം.എൽ.എ വൈകിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്നും തർക്കം പരിഹരിക്കാൻ ഇടപെട്ട മധ്യസ്ഥരിൽ ഒരാളായ ഗിരിജൻ 'മാധ്യമ'ത്തോട് പറഞ്ഞു.
കരാർ വായിച്ച എം.എൽ.എ ഉടൻ പോകാനിറങ്ങി. എന്നാൽ, പണം കൈമാറുന്നത് എം.എൽ.എയുടെ മുന്നിൽ വെച്ച് തന്നെ വേണമെന്ന് തങ്ങൾ പറഞ്ഞു.കൈമാറി എം.എൽ.എ പുറത്തേക്ക് ഇറങ്ങിയ ഉടൻ ആദായ നികുതി വകുപ്പുകാരെത്തി. എന്തിനാണ് അവർ വന്നതെന്ന് പോലും അന്വേഷിക്കാതെ എം.എൽ.എ മടങ്ങി.
ഈ സമയം പോകാൻ പുറത്തേക്ക് ഇറങ്ങിയ രാമകൃഷ്ണനെ തിരികെ വിളിച്ചുകൊണ്ടുവരികയായിരുന്നു. ഇൻകം ടാക്സുകാർ വരുമെന്ന കാര്യം ഇവർക്ക് അറിയാമെന്ന് വേണം കരുതാൻ. ചതി സംശയിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: വസ്തുകച്ചവടത്തിനിടെ രേഖയില്ലാത്ത 80 ലക്ഷം രൂപ പിടിച്ചെടുത്ത കേസിൽ ആദായ നികുതി വകുപ്പ് അന്വേഷണം തുടരുന്നു. ഇടപ്പള്ളിയിൽ മൂന്ന് സെൻറ് സ്ഥലവും കെട്ടിടവും സംബന്ധിച്ച ഇടപാടിെൻറ കരാറിന് വേണ്ടിയാണ് ഇയാൾ പണവുമായി എത്തിയത്.
ഇതിനിടെയാണ് ഉദ്യോഗസ്ഥരെത്തി പണം പിടികൂടിയത്. രാമകൃഷ്ണനോട് പണത്തിെൻറ ഉറവിടം വ്യക്തമാക്കാനും ആദായ നികുതിയും പിഴയും ഒടുക്കാനും ആവശ്യപ്പെടുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുടികിടപ്പ് ഭൂമിയുമായി ബന്ധപ്പെട്ട തർക്കം പരിഹരിച്ച് സ്ഥലം കൈമാറുന്നതിനിടെ വ്യാഴാഴ്ചയായിരുന്നു സംഭവം. ഈ സമയം പി.ടി.തോമസ് എം.എൽ.എയും സ്ഥലത്തുണ്ടായിരുന്നു. മധ്യസ്ഥ ചർച്ചക്ക് വേണ്ടി എത്തിയതായിരുന്നുവെന്നാണ് അദ്ദേഹം നൽകുന്ന വിശദീകരണം. താൻ പുറത്തിറങ്ങിയപ്പോഴാണ് ഉദ്യോഗസ്ഥരെത്തിയതെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതോടെയാണ് അദ്ദേഹം വിശദീകരണവുമായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.