കാക്കനാട്: മുട്ടാർപുഴയില്‍ പതിമൂന്നുകാരി മരിച്ച സംഭവത്തിൽ പിതാവ് സനു മോഹന്‍ വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. ഇതിെൻറ ഭാഗമായി കങ്ങരപ്പടിയിൽ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റില്‍ കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങ്റയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.
ശനിയാഴ്ച ഉച്ചക്കാണ് ഹാര്‍മണി ഫ്ലാറ്റില്‍ സനു മോഹനനും കുടുംബവും താമസിച്ചിരുന്നിടം പരിശോധിച്ചത്.തൃക്കാക്കര അസി. കമീഷണര്‍ ആർ. ശ്രീകുമാര്‍, തൃക്കാക്കര സി.ഐ കെ. ധനപാലന് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. സനുവിെൻറ കുടുംബത്തെ അറിയാവുന്ന തൊട്ടടുത്തെ ഫ്ലാറ്റിലെ താമസക്കാരില്‍നിന്ന് ഡി.സി.പി മൊഴിയെടുത്തു.
സംഭവദിവസത്തിന് മുമ്പ് ഇവരുടെ കുടുംബത്തില്‍ എന്തെങ്കിലും പ്രശ്നങ്ങളോ വഴക്കോ ഉണ്ടാവുകയോ പെൺകുട്ടിയോ അമ്മയായ രമ്യയോ ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ അയൽക്കാരുമായി പങ്കുെവച്ചിട്ടുണ്ടോ എന്നുമാണ് പ്രധാനമായും അന്വേഷിച്ചത്. അതേസമയം, അന്വേഷണത്തിനായി തമിഴ്നാട്ടിലെത്തിയ പ്രത്യേക സംഘങ്ങൾ അന്വേഷണം പ്രധാനമായും കാർ കേന്ദ്രീകരിച്ചാക്കിയിട്ടുണ്ട്. സനു മോഹന്‍ സഞ്ചരിച്ച വാഹനം കണ്ടെത്താന്‍ തമിഴ്നാട്ടിലെ വര്ക്ക്ഷോപ്പുകളിലടക്കം അന്വേഷണം നടത്തുന്നുണ്ട്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വിളിച്ച കാളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.