കരുമാല്ലൂർ: മാഞ്ഞാലി മാട്ടുപുറത്ത് ഒന്നാം വാർഡിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രകടനം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കോവിഡ് രോഗികളെയും പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളെയും വച്ച് ഏപ്രിൽ നാലിന് എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വേണ്ടി പ്രകടനം നടത്തിയതാണ് ഈ പ്രദേശത്ത് മഹാമാരി പടർന്ന് പിടിക്കാൻ കാരണമായതെന്ന് കമ്മിറ്റി ആരോപിച്ചു.
പ്രകടനത്തിൽ പങ്കെടുത്തവരെ നിരീക്ഷണത്തിൽ അയക്കണമെന്ന് ആവശ്യപ്പെട്ട് യു. ഡി .എഫ് മണ്ഡലം കമ്മറ്റി പൊലീസിൽ അന്ന് തന്നെ പരാതി നൽകുകയും ആരോഗ്യ വകുപ്പിന്നെ വിവരം അറിയിക്കുകയും ചെയ്തിട്ടും നടപടി സ്വീകരിച്ചില്ല.
എന്നാൽ ഏപ്രിൽ അഞ്ച്, ആറ് ദിവസങ്ങളിൽ കോവിഡ് രോഗികൾ അടക്കം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീണ്ടും ഏർപ്പെടുകയും വോട്ട് അഭ്യർഥിച്ച് വീടുകൾ കയറിയിറങ്ങുകയും ചെയ്തതിനാലാണ് ഇത്രയും വ്യാപകമായി രോഗികൾ ഉണ്ടായതെന്ന് യു.ഡി.എഫ് മണ്ഡലം ചെയർമാൻ എ.എം. അലി ജനറൽ കൺവീനർ വി.എ. മുഹമ്മദ് അഷറഫും ആരോപിച്ചു.
പോസിറ്റീവായ രോഗികൾക്ക് ആവശ്യമായ ചികിത്സയും മരുന്നും ഭക്ഷണവും അടിയന്തരമായി നൽകണമെന്നും കോവിഡ് നിയമവും ചട്ടവും ലംഘിച്ച് പ്രകടനം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.