ചെറായി: വൈദ്യുതി ബിൽ അടക്കാത്തതിനെ തുടർന്ന് ഫ്യൂസ് ഊരിയ വൈദ്യുതി ബോർഡ് ജീവനക്കാരെ മർദിച്ച ഗുണ്ട അറസ്റ്റിൽ. ചെറായി വാടേപ്പറമ്പിൽ തൊരപ്പൻ എന്ന രാജേഷ് -51) നെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. ഗുണ്ടയും മുൻ കാപ്പ പ്രതിയുമായ ഇയാളുടെ വീട്ടിലെ ത്തിയ ചെറായി വൈദ്യുതി ബോർഡ് സെക്ഷനിലെ രണ്ട് ജീവനക്കാരെയാണ് മർദിച്ചത്.
തുടർന്ന് ഊരിയെടുത്ത ഫ്യൂസ് ഭീഷണിപ്പെടുത്തി തിരികെ കുത്തിപ്പിച്ചു. ശേഷം രാജേഷ് നേരെ ചെറായിയിലെ വൈദ്യുതി ബോർഡ് ഓഫിസിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.
കെ.എസ്.ഇ.ബി അധികൃതർ നൽകിയ പരാതിയിൽ മുനമ്പം സി.ഐ കെ.എസ്. സന്ദീപ്, എസ്.ഐ ടി. ബിബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.