കാക്കനാട്: തൃക്കാക്കര നഗരസഭ വാർഡുകളിൽ ഡെങ്കിപ്പനി ബാധിതർ കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി ആരോഗ്യവിഭാഗം. രണ്ടര വയസ്സുകാരി മരണപ്പെട്ട ഇടച്ചിറ ഉൾപ്പടെ നിരവധി വാർഡുകളിൽ കൊതുകുകളെ തുരത്താൻ ഫോഗിങ് തുടങ്ങി. ജെ.എച്ച്.ഐ, ജെ.പി.എച്ച്.എൻ, ആശാവർക്കർ ഉൾെപ്പടെ അഞ്ചുപേരടങ്ങുന്ന ടീമായി തിരിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ. വീടുതോറും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തി.
കാക്കനാട്: ജില്ലയിൽ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധം, നിയന്ത്രണ ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനയോഗം വ്യാഴാഴ്ച രാവിലെ 10.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് കലക്ടർ എൻ.എസ്.കെ ഉമേഷ് അറിയിച്ചു. അതേസമയം, ഡെങ്കുബാധിതരുടെ എണ്ണം വർധിക്കുകയും രണ്ടര വയസ്സുകാരിയുടെ മരണത്തിനിടയാക്കുകയും ചെയ്ത സാഹചര്യത്തിൽ തൃക്കാക്കരയിൽ ജില്ല ആരോഗ്യവിഭാഗം പരിശോധനക്കെത്തി.
കാക്കനാട്: തൃക്കാക്കര നഗരസഭ കാക്കനാട് കുടുംബാരോഗ്യ കേന്ദ്രം നേതൃത്വത്തിൽ ഹോസ്റ്റലുകൾക്കുള്ള നിർദേശങ്ങൾ അടങ്ങിയ പോസ്റ്റർ പതിക്കൽ ആരംഭിച്ചു. തൃക്കാക്കര നഗരസഭ പരിധിയിൽ മുന്നൂറോളം ഹോസ്റ്റലുണ്ട്. ഭക്ഷ്യവിഷബാധ സംബന്ധമായ പ്രശ്നങ്ങളും സാംക്രമിക രോഗങ്ങളും കൂടിവരുന്ന സാഹചര്യമുണ്ടായിട്ടും ഹോസ്റ്റലുകൾ പലതും മാർഗനിർദേശങ്ങൾ പാലിക്കുന്നില്ലെന്നാണ് ആരോഗ്യവിഭാഗം കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റർ പതിക്കുന്നത്. നഗരസഭ ചെയർപേഴ്സൻ രാധാമണിപിള്ള ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.