മലയാറ്റൂര്‍: സങ്കടങ്ങള്‍ക്കിടയിലും സന്തോഷിക്കാന്‍ വകനല്കി അന്‍സയുടെ വിജയ തിളക്കം. പുനര്‍ മൂല്യനിർണയത്തിലൂടെയാണ് അന്‍സക്ക് ഫുള്‍ എ പ്ലസ് ഗ്രേഡ് തിരിച്ച് കിട്ടിയത്. ഈ സന്തോഷം കാണാന്‍ മാതാപിതാക്കള്‍ ഇല്ലെന്ന സങ്കടമാണ് അന്‍സക്ക്. മലയാറ്റൂര്‍ സെൻറ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ സയന്‍സ് ബാച്ചിലെ വിദ്യാര്‍ഥിനിയാണ് സി.എ. അന്‍സ. നേരത്തേ ഫലം പ്രഖ്യാപിച്ചപ്പോള്‍ അന്‍സക്ക് ഒരു വിഷയത്തിന് എ പ്ലസ് ഗ്രേഡ് നഷ്ടമായിരുന്നു.
ഫലം പ്രസിദ്ധീകരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് അന്‍സയുടെ ഏക ആശ്രയ മായിരുന്ന അമ്മ ആന്‍സി വാഹനാപകടത്തില്‍ മരിച്ചത്. മലയാറ്റൂര്‍ ചിറ്റുപ്പറമ്പന്‍ അവറാച്ചന് -ആന്‍സി ദമ്പതികളുടെ മകളായ അന്‍സയുടെ വിജയ മധുരം നുണയാന്‍ മാതാപിതാക്കള്‍ ഇരുവരും ജീവിച്ചിരിപ്പില്ല എന്നത് അധ്യാപകര്‍ക്കും, സഹപാഠികള്‍ക്കും, നാട്ടുകാര്‍ക്കും നൊമ്പരപ്പെടുത്തുന്ന അനുഭവമായി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവിനെയും നഷ്ടപ്പെട്ട അന്‍സ സുമനസ്സുകളുടെ പിന്തുണയോടെ പഠനം തുടരുന്നത്. അമ്മ ആന്‍സിയുടെ പാത പിന്തുടര്ന്ന് ആതുര സേവന രംഗത്ത് ചുവടുറപ്പിക്കണമെന്നാണ് അന്‍സ ലക്ഷ്യം വെക്കുന്നത്. സഹോദരന് ആന്‍സണ്‍ ഈ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.