കളമശ്ശേരി: എടയാറിലെ നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ളപ്രശ്നത്തിന് പരിഹാരമായത് പൊതുപ്രവർത്തകൻ പി.ഇ. ഷംസുദ്ദീെൻറ നിയമ പോരാട്ടം. 2014 ൽ ബിനാനി സിങ്ക് അടച്ചുപൂട്ടിയതോടെ കടുങ്ങല്ലൂർ പഞ്ചായത്തിൽ 18ാം വാർഡിൽ കമ്പനി സൗജന്യമായി നൽകിവന്ന കുടിവെള്ളത്തിെൻറ ഉപഭോക്താക്കളായ 525ഓളം കുടുംബങ്ങൾക്ക് പതിനായിരങ്ങളുടെ അഡീഷനൽ ബില്ലും ഡിസ്കണക്ഷൻ നോട്ടീസും കിട്ടി. ഇതോടെയാണ് ഈ ബാധ്യത കമ്പനിയെക്കൊണ്ട് തീർപ്പാക്കാൻ 2015 ഡിസംബറിൽ വെൽെഫയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറും പ്രദേശവാസിയുമായ പി.ഇ. ഷംസുദ്ദീൻ ഹൈകോടതിയിൽ ഹരജി നൽകുന്നത്. കുടിവെള്ള പദ്ധതി ബാധ്യത തീർക്കാതെ കമ്പനിയിൽനിന്ന് പ്ലാൻറുകളോ ഉപകരണങ്ങളോ പുറത്തുകടത്തരുതെന്ന് കോടതി ഉത്തരവിട്ടു.
വെള്ളക്കരത്തിൽ വ്യത്യാസം വന്നതിനെ തുടർന്നുള്ള അധിക നിക്ഷേപം കമ്പനി വാട്ടർ അതോറിറ്റിയിൽ അടച്ചുകഴിഞ്ഞെന്നും സ്റ്റേ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കമ്പനി 2020ൽ കോടതിയിൽ ഹരജി നൽകി. കരം കുടിശ്ശിക തീർത്തതിെൻറ വ്യക്തമായ തെളിവില്ലാതെ സ്റ്റേ പിൻവലിക്കാൻ കഴിയില്ലെന്ന് ഷംസുദ്ദീൻ കോടതിയെ ധരിപ്പിച്ചു.
ഇതിനിെട നടത്തിയ ചർച്ചയിൽ കമ്പനി നിലവിലെ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ വഴി തീർക്കാമെന്ന് ഷംസുദ്ദീന് ഉറപ്പുനൽകി. നിലവിലെയും ഭാവിയിലെയും സൗജന്യ കുടിവെള്ള വിതരണത്തിനു കമ്പനിയുടെ ഭാഗത്തുനിന്ന് നോട്ടറൈസ്ഡ് അഫിഡവിറ്റ് നൽകിയതിനെ തുടർന്ന് കേസ് ഷംസുദ്ദീൻ ജൂണിൽ പിൻവലിച്ചു. ഇതോടെയാണ് തുടർന്നും നാട്ടുകാർക്ക് കുടിവെള്ളം സൗജന്യമായി ലഭിക്കാനുള്ള സാഹചര്യമൊരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.