അർഹതയുണ്ടായിട്ടും വീട് കിട്ടാതെ ആദിവാസി കുടുംബം

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മേട്നാപ്പാറക്കുടിയിൽ വീട് നിഷേധിക്കപ്പെട്ട് ആദിവാസി കുടുംബം. മേട്നാപ്പാറ ആദിവാസി കോളനിയിലെ തോമസ്-ആലമ്മ ദമ്പതികൾക്കാണ് അർഹതയുണ്ടായിട്ടും വീട് നിഷേധിക്കപ്പെട്ടത്. 17 വയസ്സുള്ള ഭിന്നശേഷിക്കാരിയായ ഏകമകളുമായി ദുരിതജീവിതമാണ് ഇവർ നയിക്കുന്നത്. നിരവധി തവണ അപേക്ഷിച്ചിട്ടും പരാതികൾ പറഞ്ഞിട്ടും അധികൃതർ കനിയുന്നില്ലെന്നാണ് പരാതി. നിലവിലെ വീട് അടച്ചുറപ്പില്ലാത്തതും ചോർന്നൊലിക്കുന്നതുമാണ്.

തളർന്നുകിടക്കുന്ന മകൾ അനിതയെ ആശുപത്രിയിൽ എത്തിക്കാൻ ഗതാഗത സൗകര്യമില്ലാത്തതിനാൽ മാതാപിതാക്കൾ പാടുപെടുകയാണ്. മേട്നാപ്പാറ ആദിവാസി കോളനിയിലെ അപേക്ഷ ​െവച്ച മറ്റുള്ളവർക്കെല്ലാം വീട്​ ലഭിച്ചപ്പോൾ ഇവർ മാത്രം തഴയപ്പെട്ടുവെന്നാണ് പരാതി. 22 വർഷമായി ഇവിടെ താമസിച്ചുവരുകയാണ്​.

Tags:    
News Summary - eligible Tribal family Didn't get a house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.