ട്രിപ്പിൾ ലോക്കിൽ എറണാകുളം ജില്ല

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ ജില്ല ട്രിപ്പിൾ ലോക്ഡൗണിൽ. റൂറൽ, സിറ്റി പൊലീസ് ഇതിനായി കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. കണ്ടെയ്​ൻമെൻറ് സോണുകളിൽ പ്രധാന പാതയൊഴികെ മറ്റെല്ലാ റോഡുകളും അടച്ചുകെട്ടി. അവശ്യസേവനങ്ങളൊഴിെക മറ്റൊരു സഞ്ചാരവും അനുവദിക്കില്ല.

ജില്ല അതിർത്തിയിലും പരിശോധന കർശനമാക്കി. സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പുതന്നെ ജില്ലയിൽ മിക്ക പ്രദേശങ്ങളിലും കണ്ടെയ്​ൻമെൻറ് സോൺ നിയന്ത്രണങ്ങൾ വന്നുകഴിഞ്ഞിരുന്നു.

നിയമ ലംഘനങ്ങൾക്ക് പിഴയും കേസുമുൾപ്പെടെ കർശന നടപടികളോടെയാണ് ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കുക. ലോക്ഡൗണിെൻറ ഫലപ്രാപ്തി ജില്ലക്ക് ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. പോസിറ്റിവിറ്റി നിരക്ക് 25നും 30നും ഇടയിലാണ്. 50 ശതമാനത്തിലേറെ പോസിറ്റിവിറ്റിയുള്ള തദ്ദേശ സ്ഥാപനങ്ങളും എട്ടെണ്ണമുണ്ട്.

ഈയാഴ്ച കൂടി ജില്ലക്ക് നിർണായകമാണ്. ​േലാക്ഡൗൺ നടപ്പാക്കിയതിെൻറ ഗുണഫലം ലഭിച്ചില്ലെങ്കിൽ സ്ഥിതിഗതികൾ സങ്കീർണമാകും. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളതും ആശുപത്രി ചികിത്സ വേണ്ടവരും ജില്ലയിലാണ്.

അമ്പലമുകളിലെ ബി.പി.സി.എല്ലിെൻറ താൽക്കാലിക കോവിഡ് ആശുപത്രിമുതൽ അടിയന്തരമായി ഓക്സിജൻ ലഭ്യമാക്കാനുള്ള ഒരുക്കങ്ങൾവരെ ജില്ല ഭരണകൂടം നടത്തിയിട്ടുണ്ട്.

ലോക്ഡൗണിൽപോലും അയ്യായിരത്തിലേറെ പ്രതിദിന കോവിഡ് രോഗികളാണ് ജില്ലയിലുണ്ടായിരുന്നത്്. ഗ്രാമങ്ങളിലും വീടുകളിലും കോവിഡ് വ്യാപനം നടക്കുന്നുണ്ടെന്ന് ആരോഗ്യവിഭാഗവും വ്യക്തമാക്കിയിരുന്നു. തൃക്കാക്കരയുൾപ്പെടെ പ്രദേശങ്ങളിൽ ഇപ്പോഴും പ്രതിദിന കോവിഡ് കേസുകൾ ഉയർന്നുതന്നെയാണ്. അതേസമയം, കഴിഞ്ഞ രണ്ടുദിവസമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ അൽപം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ശനിയാഴ്ച ജില്ലയിലെ പോസിറ്റിവിറ്റി നിരക്ക് 25.27ശതമാനമായിരുന്നു. ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ 30ശതമാനത്തിലേറെയായിരുന്നു. എങ്കിലും അടിയന്തര സാഹചര്യം മുന്നിൽകണ്ടുള്ള എല്ലാ മുന്നൊരുക്കവും ജില്ല ആരോഗ്യവിഭാഗവും ഭരണകൂടവും നടത്തിയിട്ടുണ്ട്. മഴക്കെടുതിയും മറ്റും മൂലമുണ്ടായ അടിയന്തരസാഹചര്യം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാനുള്ള നടപടിയും ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.

ലോക്ഡൗൺ നിയന്ത്രണങ്ങൾ ഇങ്ങനെ

•പലചരക്ക്, ബേക്കറി, പഴം- പച്ചക്കറി കടകൾ, മത്സ്യ- മാംസ വിൽപനശാലകൾ, കോൾഡ് സ്​റ്റോറേജ്​ എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രം. പ്രവർത്തന സമയം രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെ. പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. ഇതിനായി വാർഡ് തലത്തിലെ ആർ.ആർ.ടികൾ, കമ്മിറ്റികൾ എന്നിവയുടെ വളൻറിയർമാരുടെ സഹായം തേടാം.

•വീടുകളുടെ അടുത്തുള്ള കടകളിൽനിന്ന്​ മാത്രം അവശ്യസാധനങ്ങൾ വാങ്ങുക. ഇതിനായി ദൂരയാത്ര അനുവദിക്കില്ല

•വഴിയോരക്കച്ചവടങ്ങൾ നിരോധിച്ചു

•ഹോട്ടലുകളും റസ്്റ്റാറൻറുകളും രാവിലെ എട്ട് മുതൽ വൈകീട്ട് ഏഴരവരെ ഹോം െഡലിവറിക്ക് മാത്രമായി പ്രവർത്തിക്കാം. പാഴ്സൽ അനുവദിക്കില്ല

•പാൽ, പത്രം, തപാൽ വിതരണം രാവിലെ എട്ടുവരെ. പാൽസംഭരണം ഉച്ചക്ക് രണ്ട് വരെ

•ഇലക്ട്രിക്കൽ, പ്ലംബിങ്, ടെലികമ്യൂണിക്കേഷൻ മേഖലയിലെ ടെക്നീഷ്യൻമാർക്ക് ജോലിസംബന്ധിയായ ആവശ്യങ്ങൾക്ക് തിരിച്ചറിയൽ രേഖ സഹിതം യാത്ര ചെയ്യാം.

•ഹോം നഴ്സുമാർ, വീട്ടുജോലിക്കാർ എന്നിവർ യാത്രക്കായി ഓൺലൈൻ പാസ് എടുക്കണം

•റേഷൻകട, പൊതുവിതരണ കേന്ദ്രം, മാവേലി, സപ്ലൈകോ എന്നിവ വൈകീട്ട് അഞ്ചുവരെ മാത്രം. പെട്രോൾ പമ്പ്, മെഡിക്കൽ സ്്റ്റോർ, എ.ടി.എം, മെഡിക്കൽ ഉപകരണങ്ങളുടെ വിൽപന സ്ഥാപനങ്ങൾ, മെഡിക്കൽ ലാബുകൾ എന്നിവക്ക് സാധാരണ പ്രവർത്തന സമയം

•മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾക്ക് പരമാവധി 20പേർ മാത്രം. മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20പേർ. മരണാനന്തര ചടങ്ങുകൾ, വിവാഹം എന്നിവ കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്​റ്റർ ചെയ്യണം

•ആരാധനാലയങ്ങൾ വിശ്വാസികൾക്കായി തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ല

•മഴക്കാലപൂർവ ശുചീകരണം കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്താം. റൂറൽ പ്രദേശങ്ങളിൽ ഇതിനായി അഞ്ചുപേരെ മാത്രം ഉൾക്കൊള്ളിക്കാം.

•ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെ പ്രവർത്തിപ്പിക്കാം. മിനിമം ജീവനക്കാർ മാത്രമെ പാടുള്ളൂ

•ഇ- കോമേഴ്സ്/ഡെലിവറി സ്ഥാപനങ്ങൾക്ക് രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ട് വരെ പ്രവർത്തിക്കാം.

•പ്ലാേൻറഷൻ, നിർമാണ മേഖലയിൽ ഇതര സംസ്ഥാനങ്ങളിൽനിന്നോ ജില്ലക്ക് പുറത്തുനിന്നോ തൊഴിലാളികളെ കൊണ്ടുവരരുത്. നിലവിൽ ജോലി ചെയ്യുന്നവർ പുറത്തിറങ്ങരുത്.

•ജില്ല അതിർത്തിയിലും കണ്ടെയ്​ൻമെൻറ് സോണുകളിലും പ്രവേശനം പൊലീസ് നിയന്ത്രിക്കും. പ്രധാന റോഡുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. അത്യാവശ്യ വകുപ്പുകളിലെ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ജോലി സംബന്ധമായി യാത്ര നടത്താം

•ജില്ലയിലെ ഐ.ടി/ ഐ.ടി.ഇ.എസ് സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ മിനിമം ജീവനക്കാരെ വെച്ച് മാത്രം

•ജില്ലയിൽ ഹെഡ് ഓഫിസുകളുള്ള സെബിയിൽ രജിസ്​റ്റർ ചെയ്ത സ്ഥാപനങ്ങളുടെ ഡാറ്റാ സെൻറർ പ്രവർത്തനങ്ങൾക്ക് മാത്രം മിനിമം ജീവനക്കാരെ ഉപയോഗിക്കാം

Tags:    
News Summary - Ernakulam district in triple lock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.