ആവേശത്തോടെ ഡോ. ജോ ജോസഫ്


കാക്കനാട്: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫി‍െൻറ വെള്ളിയാഴ്ചത്തെ പര്യടനം ആരംഭിച്ചത് മരോട്ടിച്ചോട് പോപുലർ മെഴുകുതിരി നിര്‍മാണ യൂനിറ്റിലെ ജീവനക്കാരെ സന്ദർശിച്ച് പിന്തുണ ഉറപ്പാക്കിയായിരുന്നു. പിന്നീട് വാഴക്കാല, ചെമ്പ്മുക്ക് തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ബിഷപ് ഹൗസിലും മഠങ്ങളിലുമെത്തി പിന്തുണ ഉറപ്പിച്ചു.

ആലിൻചുവട് നടന്ന രക്തദാനം, അവയവദാന സമ്മതപത്രം കൈമാറൽ എന്നിവയിലും ഭാഗമായി. പ്രചാരണത്തോടനുബന്ധിച്ച് നടന്ന പരിപാടി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. വി. ശിവദാസൻ എം.പി, എം.എൽ.എമാരായ എം.എം. മണി, സി.എച്ച്. കുഞ്ഞമ്പു, എം.ബി. മുരളീധരൻ എന്നിവർ പങ്കെടുത്തു. ഉച്ചക്ക് ശേഷം താനത്ത് ലെയ്‌നില്‍നിന്ന് ആരംഭിച്ച പര്യടനം മന്ത്രി പി. രാജീവായിരുന്നു ഉദ്ഘാടനം ചെയ്തത്. നീലമുറി, ചാത്തങ്കേരി, കടുപ്പത്ത്, ദീപം ജങ്ഷന്‍, ചളിക്കവട്ടം ജങ്ഷന്‍, ചമ്പക്കര പൂണിത്തുറ, വടക്കത്തറ, ഇല്ലത്ത്പറമ്പ്, പേട്ട, സി.എഫ്.എസ് കടവ്, അമ്പാടിത്താഴം, വളപ്പിക്കടവ്, ഗാന്ധി സ്‌ക്വയര്‍, പാടാചിറ, അയ്യൻകാളി, മുരുക കഫേ തുടങ്ങിയിടങ്ങളിലും സന്ദർശിച്ചു.

പിന്തുണ എൽ.ഡി.എഫിന്

കൊച്ചി: തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി ജോ ജോസഫിനെ പിന്തുണക്കാൻ ആം ആദ്മി ഡെമോക്രാറ്റിക് മൂവ്മെന്‍റ് സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. ചെയർമാൻ ബാബുരാജ് താണിയത്ത്‌, കോർ കമ്മിറ്റി അംഗം സി.എസ്. അനിൽകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Excited, Dr. Joe Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.