മട്ടാഞ്ചേരി: ശാരീരിക വൈകല്യങ്ങളെ തോൽപിച്ച് ചിത്രരചനയിൽ തേൻറതായ കഴിവുകൾ ചാലിച്ച 'മച്ചു' എന്ന ഷംസുദ്ദീെൻറ ചിത്രപ്രദർശനം ഫോർട്ട്കൊച്ചി വൈ.ഡബ്ല്യു.സി.എയിൽ ഞായാറാഴ്ച നടക്കും. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയുള്ള പ്രദർശനത്തിൽ മച്ചു കൊച്ചിയുടെ 35ഓളം ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്.
ജന്മനായുള്ള ശാരീരിക ബുദ്ധിമുട്ടുകളെ അതിജീവിച്ച് വീൽചെയറിലെ യാത്രക്കിടയിൽ കണ്ട കൊച്ചിയിലെയും മറ്റ് ദേശങ്ങളിലെയും കാഴ്ചകളാണ് ചിത്രങ്ങളായത്.
കാൻവാസിലും പോട്രേറ്റിലും സ്കെച്ചും ഫാബ്രിക് പെയിൻറിങ്ങുകളുമായുള്ള ചിത്രങ്ങളാണ് പ്രദർശനത്തിനൊരുക്കുന്നത്.
സ്കൂൾതലത്തിൽ സ്കെച് വരയിൽ തുടങ്ങിയതാണ് മച്ചു. കോറോണക്കാലത്തെ കഷ്ടതകളിൽനിന്നുള്ള മോചനത്തിന് ചിത്രങ്ങൾ വിൽപന നടത്തുകയെന്നതാണ് പ്രദർശനലക്ഷ്യം. മാതാവ് ഹവ്വ, ഭാര്യ നബീസ, വിദ്യാർഥികളായ മക്കൾ ബഷീർ, ഫാത്തിമ എന്നിവരടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയമാണ് ഷംസുദ്ദീൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.