മട്ടാഞ്ചേരി: ജോയൻറ് ആർ.ടി ഓഫിസിലെ ഏക വാഹനം കട്ടപ്പുറത്ത്. ഇതോടെ, മട്ടാഞ്ചേരിയിലെ ഓഫിസ് പ്രവർത്തനം തന്നെ അവതാളത്തിലാകുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥരും നാട്ടുകാരും.
കേന്ദ്ര സർക്കാറിന്റെ പുതിയ ഉത്തരവ് പ്രകാരം സർക്കാർ വാഹനങ്ങൾക്ക് 15 വർഷമാണ് കാലാവധി. ഇതു പ്രകാരം മട്ടാഞ്ചേരി ആർ.ടി ഓഫിസിലെ വാഹനത്തിന്റെ കാലാവധി തിങ്കളാഴ്ച തീർന്നു. അപകടങ്ങളുണ്ടാകുമ്പോൾ ഓടിയെത്തുന്നതിനടക്കം ദൈനംദിന കാര്യങ്ങൾക്ക് ആർ.ടി ഓഫിസിൽ വാഹനം അനിവാര്യമാണ്.
ചുള്ളിക്കലാണ് ആർ.ടി ഓഫിസെങ്കിലും ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നത് വെല്ലിങ്ടൺ ഐലൻഡിലാണ്. അവിടേക്ക് ഉദ്യോഗസ്ഥർക്കടക്കം പോകണമെങ്കിൽ വാഹനം വേണം. വാടക വാഹനത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഉദ്യോഗസ്ഥർ.
കാലാവധി തീരുന്ന കാര്യം മുൻകൂട്ടി വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും ഇതുവരെ ബദൽ സംവിധാനമുണ്ടായിട്ടില്ലെന്ന് ജോയൻറ് ആർ.ടി.ഒ പറഞ്ഞു. ജില്ലയിൽ മികച്ച വരുമാനമുള്ള ഓഫിസുകളിലൊന്നാണ് മട്ടാഞ്ചേരി ആർ.ടി ഓഫിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.