ചെങ്ങമനാട്: കിണറിെൻറ കെട്ടിൽ ഇരിക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി കിണറ്റില്‍ വീണയാളെ അങ്കമാലി അഗ്നിരക്ഷാ സേന അംഗങ്ങൾ രക്ഷപ്പെടുത്തി. സൗത്ത് അടുവാശ്ശേരി കുണ്ടൂര്‍ വീട്ടില്‍ രഘുനാഥന്പിള്ളയാണ് (62) അപകടത്തിൽപെട്ടത്. ചെങ്ങമനാട് പൊലീസ് സ്റ്റേഷനു സമീപം കോയിക്കക്കടവ് ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റില്‍ ബുധനാഴ്ച വൈകീട്ട് 3.30ഓടെയായിരുന്നു സംഭവം. 25 അടിയോളം താഴ്ചയുള്ള കിണറ്റില്‍ കുഴല്‍ കിണറും സ്ഥാപിച്ചിട്ടുണ്ട്. കുഴല്‍ കിണറിെൻറ പൈപ്പില്‍ വീണ് കിടക്കുകയായിരുന്നു.
പൊലീസെത്തി നാട്ടുകാരുടെ സഹായത്തോടെ കയര്‍ എറിഞ്ഞ് കൊടുത്തെങ്കിലും അവശനിലയിലായ രഘുനാഥൻപിള്ളക്ക് കയറില്‍ പിടിക്കാനായില്ല. തുടര്‍ന്നാണ് അങ്കമാലി അഗ്നിരക്ഷാസേനയെത്തി കിണറ്റിലിറങ്ങി വലയിലിരുത്തി കരക്ക് കയറ്റിയത്. നടുവിനടക്കം പരിക്കേറ്റ ഇയാളെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിരക്ഷാസേന ഓഫിസര്‍ കെ.എസ്. ഡിബിെൻറ നേതൃത്വത്തില്‍ സീനിയര്‍ ഓഫിസര്‍മാരായ എം.വി. വില്‍സണ്‍, അനില്‍ മോഹന്‍, എസ്. സചിന്, ടി.ആര്. റെനീഷ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.