കളമശ്ശേരി: 2018ലെ പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിടെ മരണപ്പെട്ട രണ്ടുപേരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ വീതം നൽകാൻ സർക്കാർ അനുമതി. വട്ടേക്കുന്നം വേഴപ്പിള്ളി അബ്ദുൽ ജലീലിെൻറയും വിടാക്കുഴ മണക്കാട്ട് അശോകെൻറയും കുടുംബങ്ങൾക്ക് കളമശ്ശേരി നഗരസഭ തനത് ഫണ്ടിൽനിന്ന് രണ്ടുലക്ഷം വീതം നൽകാനാണ് അനുമതി നൽകിയത്. പ്രളയത്തിൽ മുട്ടാർ പുഴ നിറഞ്ഞുകവിഞ്ഞപ്പോൾ പ്രദേശത്തെ ഇന്ദിരാജി പാലത്തിൽ കുളിച്ചുകൊണ്ടിരുന്ന മൂന്ന് യുവാക്കൾ ഒഴുക്കിൽെപട്ടു.
ഇത് ശ്രദ്ധയിൽെപട്ട ജലീൽ ഉടൻ വെള്ളത്തിലേക്കെടുത്തുചാടി മൂന്നുപേരെയും രക്ഷപ്പെടുത്തി. എന്നാൽ, തിരികെ നീന്തുന്നതിനിടെ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. മണക്കാട്ട് അശോകൻ വിടാക്കുഴ പാടത്ത് വെള്ളം ഉയർന്നപ്പോൾ ഒഴുക്കിൽപെട്ടവരെ വഞ്ചിയിൽ രക്ഷപ്പെടുത്തുന്നതിനിടെ വഞ്ചിമറിഞ്ഞാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.