ഫോ​ർ​ട്ട്കൊ​ച്ചി: പൈ​തൃ​ക ടൂ​റി​സം കേ​ന്ദ്ര​മാ​യ ഫോ​ര്‍ട്ട്കൊ​ച്ചി​യെ സു​ര​ക്ഷി​ത ഭ​ക്ഷ​ണ ഇ​ട​മാ​ക്കാ​ൻ സ​മ​ഗ്ര പ​ദ്ധ​തി​യൊ​രു​ങ്ങു​ന്നു. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഫോ​ർ​ട്ട്​​കൊ​ച്ചി ഗെ​സ്റ്റ് ഹൗ​സി​ൽ യോ​ഗം ചേ​ര്‍ന്നു.

ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ള്‍ എ​ത്തി​ച്ചേ​രു​ന്ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് സു​ര​ക്ഷി​ത ഭ​ക്ഷ​ണം ഒ​രു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ്​ പ​ദ്ധ​തി. കോ​ര്‍പ​റേ​ഷ​ന്‍റെ​യും മ​റ്റ് വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​ത്​ ന​ട​പ്പാ​ക്കു​ക. ഇ​വി​ട​ത്തെ ജീ​വ​ന​ക്കാ​ര്‍ക്ക് ഭ​ക്ഷ്യ​സു​ര​ക്ഷ പ​രി​ശീ​ല​നം ന​ല്‍കും. എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും ര​ജി​സ്‌​ട്രേ​ഷ​നോ ലൈ​സ​ന്‍സോ ഉ​റ​പ്പു​വ​രു​ത്തും. ജീ​വ​ന​ക്കാ​ര്‍ ഹെ​ല്‍ത്ത് കാ​ര്‍ഡ് ഉ​ള്‍പ്പെ​ടെ ഭ​ക്ഷ്യ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി ഫോ​ര്‍ട്ട്കൊ​ച്ചി മേ​ഖ​ല​യി​ല്‍ വ​രു​ന്ന ഹോ​ട്ട​ലു​ക​ള്‍ റെ​സ്റ്റാ​റ​ന്റു​ക​ള്‍ തു​ട​ങ്ങി ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ര്‍വേ ന​ട​ത്തും. ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, ടൂ​റി​സം, പൊ​ലീ​സ്, ഹെ​റി​റ്റേ​ജ് സോ​ണ്‍ ക​ണ്‍സ​ര്‍വേ​ഷ​ന്‍ സൊ​സൈ​റ്റി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രി​ക്കും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. കെ.​ജെ. മാ​ക്‌​സി എം.​എ​ല്‍.​എ, ഡെ​പ്യൂ​ട്ടി ഭ​ക്ഷ്യ സു​ര​ക്ഷ ക​മീ​ഷ​ണ​ര്‍ ജേ​ക്ക​ബ് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Fort Kochi will become a food safe place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.