ആലുവ നഗരസഭയിലേക്ക് സ്വതന്ത്രരായി മത്സരിക്കുന്ന നഗരസഭ മുൻ ചെയർമാൻ ഫ്രാൻസിസ് തോമസും ഭാര്യ എലിസബത്തും

ആറാം അങ്കത്തിന്​ ഫ്രാൻസിസ് തോമസ്; കന്നിയങ്കത്തിന് ഭാര്യയും

ആലുവ: നഗരസഭ മുൻ ചെയർമാൻ ഫ്രാൻസിസ് തോമസിന്​ ഇത്​ ആറാം അങ്കമാണ്​. പതിവുപോലെ ഇക്കുറിയും സ്വാതന്ത്രനായാണ് പോരാട്ടം. ഈ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനു ഭാര്യയുമുണ്ട്. ആലുവ കുന്നുംപുറം റോഡിൽ കൊല്ലമാപറമ്പിൽ ഫ്രാൻസിസ് തോമസും ഭാര്യ എലിസബത്തും തൊട്ടടുത്ത വാർഡുകളിലാണ് ജനവിധി തേടുന്നത്. രണ്ടുപേരും സ്വതന്ത്രരായാണ് മത്സരിക്കുന്നത്. താലൂക്ക് ആശുപത്രി വാർഡ് 20ൽ ഫ്രാൻസിസ് തോമസ് മത്സരിക്കുമ്പോൾ അദ്ദേഹം കഴിഞ്ഞ തവണ പരാജയപ്പെട്ട ലൈബ്രറി വാർഡ് പത്തിലാണ് എലിസബത്ത് പത്രിക നൽകിയിട്ടുള്ളത്.

ഫ്രാൻസിസ് തോമസി​േൻറത് കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബമാണെങ്കിലും പാർട്ടി അദ്ദേഹത്തിനു വേണ്ടത്ര പരിഗണന നൽകിയിട്ടില്ല. സഹോദരൻ നേര​േത്ത ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറായിരുന്നു.

മറ്റൊരാൾ നഗരസഭ കൗൺസിലറുമായിരുന്നു. നേര​േത്ത അഞ്ചുവട്ടവും ഫ്രാൻസിസ് തോമസ് സ്വതന്ത്രനായി മത്സരിച്ചപ്പോൾ മൂന്ന് വട്ടം വിജയിച്ചു. 2015ൽ ഒരു വോട്ടിനാണ് കോൺഗ്രസ് റിബലിനോട് പരാജയപ്പെട്ടത്.

1998ലായിരുന്നു ആദ്യമത്സരം. കോൺഗ്രസിൽ പ്രശ്‌നങ്ങൾ വന്നപ്പോൾ '90 മുതൽ രണ്ടു വർഷം ഒരു വിഭാഗം കോൺഗ്രസി​െൻറയും പ്രതിപക്ഷ അംഗങ്ങളുടെയും പിന്തുണയോടെ ചെയർമാനായി.

രണ്ടാഴ്ചക്കകം വൈസ് ചെയർമാൻ സ്ഥാനം സംബന്ധിച്ച തർക്കത്തെ തുടർന്ന് കോൺഗ്രസുകാർ പാലം വലിച്ചു. എന്നാൽ, കെ.പി.സി.സി പ്രസിഡൻറായിരുന്ന വയലാർ രവിയുടെ നിർദേശത്തെ തുടർന്ന് രാജിവെക്കാതെ ചെയർമാൻ സ്ഥാനത്ത് തുടർന്നു.

2000ത്തിൽ നഗരസഭ വൈസ് ചെയർമാൻ മാധവകുമാറിനെ പരാജയപ്പെടുത്തി വീണ്ടും കൗൺസിലിലെത്തി.

2005ലും വിജയം ആവർത്തിച്ചു. 2010ൽ നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. 2015ൽ മുനിസിപ്പൽ ലൈബ്രറി വാർഡിൽ ഒരു വോട്ടിനാണ് തോറ്റത്. ഇക്കുറി ഈ വാർഡ് വനിത സംവരണമായതിനാൽ അദ്ദേഹത്തിനു മാറേണ്ടിവന്നു. ഇതോടെയാണ്​ ഭാര്യയെ സ്ഥാനാർഥിയാക്കിയത്​.

Tags:    
News Summary - Fransis thomas and his wife in localbody elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.