മൂവാറ്റുപുഴ: സ്തംഭനാവസ്ഥയിലായ മൂവാറ്റുപുഴ നഗര റോഡ് വികസനം സമയബന്ധിതമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നഗരവികസന ജനകീയ സമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന ഭീമഹരജിയില്‍ ഒപ്പിട്ടവരുടെ എണ്ണം കാല് ലക്ഷം കവിഞ്ഞു.
68 സംഘടനകളുടെ പിന്തുണയുളള സമിതി മൂന്ന് ദിവസമായി ഒപ്പ് ശേഖരണം നടത്തി വരികയാണ്. വിവിധ സംഘടന ഭാരവാഹികളുടെ തങ്ങളുടെ ആൾക്കാരെ നേരില്‍ കണ്ടാണ് ഒപ്പ് ശേഖരിച്ച് വരുന്നത്. റസിഡന്റ്സ് അസോസിയേഷനുകള്‍ വീടുകള്‍ കയറിയും ഒപ്പ് തേടുന്നു. നഗരത്തിലെ മുഴുവന്‍ പേരെയുസ്കാമ്പയിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം.
ഒപ്പു ശേഖരണത്തിന് വൻ ജനപിന്തുണയാണ് ലഭിച്ച് വരുന്നത്. കേരള ഹോട്ടൽ ആൻറ് റസ്റ്റോറൻറ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 15 ഓളം ഒപ്പുശേഖരണ കേന്ദ്രങ്ങൾ തുറന്നു. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം നഗരത്തിലെ അഞ്ച് പള്ളികളിലും ഒപ്പുശേഖരണം നടന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിലും ഒപ്പുശേഖരണം തുടരുന്നു.
നിർമല ഹൈസ്കൂളിലെ ആയിരം കുട്ടികൾ ഒപ്പിട്ട നിവേദനം സമിതിക്ക് കൈമാറി. വെള്ളൂർക്കുന്നം റസിഡൻറ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച വെള്ളൂർക്കുന്നം ബസ് സ്റ്റോപ്പിന്സമീപത്ത് തയാറാക്കുന്ന കിയോസ്കിൽ ഒപ്പുകൾ ശേഖരിക്കും. രാത്രി ജനങ്ങൾ ഒത്തുചേരുന്ന സ്ഥലങ്ങളിൽ നൈറ്റ് കാമ്പയിനും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.