തോപ്പുംപടി: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരസഭ ഹെൽത്ത് ഏഴാം സർക്കിൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ കഴുത്തുമുട്ടിലെ വിൽപന ശാലയിൽ നിന്ന് പഴകിയ മത്സ്യം പിടികൂടി. അഴുകിയ നിലയിൽ കണ്ട മത്സ്യങ്ങളാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ട്രോളിങ് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ഫോർമാലിൻ കലർന്ന പഴകിയ മത്സ്യം മാർക്കറ്റുകളിൽ വിൽപനക്കെത്താൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മാർക്കറ്റുകളിലും വഴിയോര മത്സ്യ വിൽപന കേന്ദ്രങ്ങളിലും പരിശോധന തുടരുകയാണ്.
കഴിഞ്ഞ ദിവസം പള്ളുരുത്തി വെളി മാർക്കറ്റിൽ നിന്ന് 200 കിലോയോളം പഴകിയ മത്സ്യം ആരോഗ്യ വിഭാഗം പിടിച്ചെടുത്തിരുന്നു. ഇതുവരെ പത്തൊമ്പതോളം സർക്കിളുകളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. നഗരസഭയുടെ മൊബൈൽ ടെസ്റ്റിങ് ലാബ് വാഹനം ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. പോളക്കണ്ടം മാർക്കറ്റിൽ പരിശോധന നടത്തിയെങ്കിലും മോശം മത്സ്യം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.