കാക്കനാട്: പുതുവൈപ്പിൽ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പ്ലാന്റില്‍ വാതക ചോര്‍ച്ചയെന്ന പരാതി വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തും. പ്ലാന്റിലെ എല്‍.പി.ജി ഇറക്കുമതി ടെര്‍മിനലിന് സമീപം മെര്കാപ്ടന് വാതകം ചോര്‍ന്നു എന്ന പരാതിയെ തുടര്‍ന്ന് കെ.എന്‍. ഉണ്ണികൃഷ്ണന് എം.എൽ.എ, കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രത്യേക സമിതി രൂപവത്കരിച്ച് സംഭവത്തെക്കുറിച്ച് വിദഗ്ധ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കിയത്.
ജില്ല ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ല മെഡിക്കല്‍ ഓഫിസര്‍, ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് പ്രതിനിധി, ഫാക്ടറി ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് ജോയന്റ് ഡയറക്ടര്‍, ഫാക്ടറി ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് കെമിക്കല്‍ ഇന്‍സ്പെക്ടര്‍, പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ് പ്രതിനിധി, ജില്ല ഹസാര്‍ഡ് അനലിസ്റ്റ്, എളങ്കുന്നപ്പുഴ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സൻ, മൂന്ന് സ്വതന്ത്ര കെമിക്കല്‍ എന്‍ജിനീയര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് സമിതി രൂപവത്കരിക്കുന്നത്. സമിതി പ്രശ്നത്തെക്കുറിച്ച് വിശദമായി പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കലക്ടര്‍ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.