അറസ്റ്റിലായ പ്രതികള്‍

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഹാന്‍സ്​ വിൽപന; രണ്ടുപേർ പിടിയിൽ

തൃപ്പൂണിത്തുറ: സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ രണ്ടുപേര്‍ പിടിയില്‍. നിരോധിത പുകയില ഉല്‍പന്നമായ ഹാന്‍സും മറ്റ് ഉല്‍പന്നങ്ങളും വില്‍പന നടത്തിയ കേസിലാണ് എരൂര്‍ പേടിക്കാട്ട് തുരുത്ത് മേനേപറമ്പില്‍ ഉദയന്‍ (48), എരൂര്‍ മുതിരംപറമ്പില്‍ വീട്ടില്‍ രമേഷ് (52) എന്നിവരെ ഹില്‍പാലസ് പൊലീസ് അറസ്റ്റു ചെയ്തത്.

ഇരുമ്പനം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപത്തുവെച്ചായിരുന്നു പ്രതികളെ പിടികൂടിയത്. തൃക്കാക്കര അസി. പൊലീസ് കമീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഹില്‍പാലസ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി. അനീഷ്, എസ്.ഐ അനില എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ഇവരില്‍ നിന്നും 258 പാക്കറ്റ് ഹാന്‍സും മറ്റും കണ്ടെടുത്തു. സി.പി.ഒ രതീഷ് കെ.പി, ശ്യാം ആര്‍. മേനോന്‍, ശരത് ലാല്‍, പോള്‍ മൈക്കിള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Hans sales focused on schools; Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.