മട്ടാഞ്ചേരി: തോപ്പുംപടി ഹാർബർ പാലത്തിലെ നവീകരണത്തിനായി പാലം എട്ട് ദിവസത്തേക്ക് അടച്ചു. ഇതോടെ തോപ്പുംപടി ബി.ഒ.ടി പാലത്തിൽ ശക്തമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. നവീകരണ ജോലികൾ സമയ ബന്ധിതമായി തീർക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഈ മാസം 28 വരെയാണ് അടച്ചിടുന്നത്. പൊതുമരാമത്ത് ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ച് പാലത്തിലെ റോഡിന്റെ മേൽത്തട്ട് പൊളിച്ചുമാറ്റിയുള്ള ടാറിങ്, ലൈറ്റുകളുടെ നവീകരണം ഉൾപ്പെടെയാണ് നടക്കുന്നത്. രാത്രിയും പകലുമായാണ് നവീകരണം പുരോഗമിക്കുന്നത്. പാലത്തിന്റെ താഴ്ഭാഗം സാമൂഹിക വിരുദ്ധർ കൈയടക്കിയിരിക്കുകയാണ്. രാത്രിയും പകലും പൊലീസ് പട്രോളിങ് ഏർപ്പെടുത്തുമെന്നാണ് അധികൃതർ പറയുന്നത്. നവീകരണത്തിന് എട്ട് ദിവസമാണ് പറഞ്ഞതെങ്കിലും നേരത്തേ തീർക്കാൻ കഴിയുന്ന രീതിയിലാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.