കിഴക്കമ്പലം: ഇനി പുക്കാട്ടുപടി അമ്പുനാട്ട് പള്ളിക്കുറ്റിയില അപകട വളവില്ല. നിരന്തരം അപകട കാരണമാകുന്ന അമ്പുനാട് പള്ളിക്കുറ്റി വളവിൽ പരിസരവാസി നെല്ലിക്കാത്തുകുഴി ഹംസക്കുഞ്ഞ് സൗജന്യമായി സ്ഥലം വിട്ടുനല്‍കിയതോടെയാണ് പ്രശ്നപരിഹാരമാകുന്നത്. പുക്കാട്ടുപടി-ചെമ്പറക്കി റോഡില്‍ അമ്പുനാട് പള്ളിക്കുറ്റിക്ക് സമീപമായിരുന്ന കൊടുംവളവ്. നേരത്തേ മുതല്‍ ഈ വളവിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടുവരുകയായിരുന്നു.
ജനപ്രതിനിധികളോ പൊതുമരാമത്ത് വകുപ്പോ നേരിട്ട് ബന്ധപ്പെടുകയാെണങ്കില് സ്ഥലം വിട്ടുനല്‍കാമെന്ന് ഹംസ പഞ്ചായത്ത് അധികൃതരെ ഉള്‍പ്പെടെ അറിയിച്ചിരുന്നു. ഇതിനിടെ ശ്രീനിജിന്‍ എം.എല്‍.എ ഇടപെടുകയും പൊതുമരാമത്തില്‍നിന്ന് സ്ഥലം ഏറ്റടുക്കാനുള്ള രേഖ കൈമാറുകയും ചെയ്തതോടെ ഹംസക്കുഞ്ഞ് സ്ഥലം വിട്ടുകൊടുക്കുകയായിരുന്നു. പലപ്പോഴും അപകടം നടക്കുന്ന സ്ഥലമാണിത്. വളവിലെത്തിയാല്‍ എതിര്‍ദിശയില്‍നിന്ന് വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ഈ ഭാഗത്ത് അപകടമരണവും സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പൊതുമരാമത്ത് വകുപ്പ് റോഡ് ടാർ ചെയ്തതോടെ വാഹനങ്ങളുടെ വേഗതയും കൂടിയിരുന്നു. ബംഗളൂരുവില്‍ ബിസിനസുകാരനാണ് ഹംസക്കുഞ്ഞ്.
വളവ് വീതികൂട്ടുന്നതിെൻറ ഉദ്ഘാടനം പി.വി. ശ്രീനിജിന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജാഗ്രത സമിതി ചെയര്മാന് പി.കെ. കുഞ്ഞുമുഹമ്മദ് അധ്യക്ഷതവഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡൻറ് എം.കെ. അനില്‍കുമാര്‍, സ്ഥല ഉടമ ഹംസക്കുഞ്ഞ്, ബിജു കെ. മാത്യു, അക്ബര്‍ സാദിഖ്, എം.എം. അല്‍ത്താഫ്, പി.കെ. ഇബ്രാഹീം, വി.കെ. സക്കീര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.