കിഴക്കമ്പലം: കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍നിന്ന് ഒരുലക്ഷം രൂപ കവര്‍ന്ന കേസില്‍ രണ്ട് അന്തർ സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി റോണിമിയ (20), അസം തേസ്പൂര് സ്വദേശി അബ്ദുൽ കലാം (24) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കിഴക്കമ്പലം സ്വദേശി മാത്യുവിന്റെ മൊബൈല്‍ ഫോൺ ഉപയോഗിച്ചാണ് പണം കവര്‍ന്നത്. തിങ്കളാഴ്ചയാണ് പള്ളിക്കര ഭാഗത്ത് ഫോണ്‍ നഷ്ടപ്പെട്ടത്. രാത്രി വീട്ടിലെത്തിയപ്പോഴാണ് ഇക്കാര്യം അറിയുന്നത്. പിറ്റേന്ന് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഒരുലക്ഷം രൂപ നഷടപ്പെട്ട കാര്യം മനസ്സിലാക്കിയ മാത്യു ഉടന്‍ പൊലീസില്‍ പരാതി നല്കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ റോണിമിയയുടെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയതെന്ന് കണ്ടെത്തി.
പെരിങ്ങാലയിലെ വര്‍ക്ക്ഷോപ്പിലെ ജീവനക്കാരനായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കലാമിനെക്കുറിച്ച് വിവരം ലഭിച്ചത്. ഫോണ്‍ ലഭിച്ചത് കലാമിനായിരുന്നു. പള്ളിക്കര മീന്‍ മാര്‍ക്കറ്റിലെ തൊഴിലാളിയായ ഇയാള്‍ മൊബൈല്‍ ഫോണിലെ പാസ്വേർഡ് കണ്ടുപിടിച്ച് അക്കൗണ്ടിലെ പണം റോണി മിയയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു.
ഈ പണത്തില്‍നിന്ന് കലാം 70,000 രൂപയുടെ ഐഫോണും വസ്ത്രങ്ങളും വാങ്ങി. ബാക്കി തുക റോണി മിയയുടെ അക്കൗണ്ടില്‍തന്നെ ഉണ്ടായിരുന്നു. പണം എടുത്ത ശേഷം കളഞ്ഞു കിട്ടിയ ഫോണ്‍ ഉപേക്ഷിച്ചു. പിന്നീട് പൊലീസ് ഈ ഫോണ്‍ കണ്ടെടുത്തു. നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിനിടയിലാണ് ഇവര്‍ പൊലീസ് പിടിയിലാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.