മധ്യവേനലവധിക്കാലമെത്തിയതോടെ കുട്ടികൾ കൂട്ടമായി പുഴകളിലും തോടുകളിലും പോയി കുളിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ഉല്ലാസത്തിനായി പോകുമ്പോൾ പലപ്പോഴും കൃത്യമായ സുരക്ഷയുണ്ടാകാറില്ല. നീന്തൽ നന്നായി അറിയാവുന്ന ആളുകളുടെ അസാന്നിധ്യവും ജലാശയത്തെക്കുറിച്ചുള്ള പരിചയക്കുറവും അപകടത്തിന് വഴിവെച്ചേക്കാം.
വേനൽ അവധിക്കാലത്ത് കുട്ടികളെ തനിയെ ഇത്തരം സ്ഥലങ്ങളിലേക്ക് വിടാൻ അനുവദിക്കരുത്. പകരം സുരക്ഷിതമായി നീന്തൽ പരിശീലിക്കാനുള്ള സംവിധാനമൊരുക്കുകയാണ് ആവശ്യം. കടുത്ത ചൂടിൽ ആശ്വാസത്തിനായി പുഴയിലും മറ്റും കുളിക്കാൻ പോകുന്നവരും നിരവധിയാണ്. ശക്തമായ വേനലിൽ പലയിടത്തും ജലക്ഷാമം രൂക്ഷമാണ്. അതിനാൽ തന്നെ കുളിക്കുന്നതിനും വസ്ത്രങ്ങൾ വൃത്തിയാക്കുന്നതിനും മറ്റുമായി പുഴകളും തോടുകളും സ്ത്രീകളടക്കമുള്ളവർ ആശ്രയിക്കുന്നുണ്ട്. കാലകാലങ്ങളായി തുടരുന്ന രീതിയാണിതെങ്കിലും വെള്ളത്തിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.