പള്ളുരുത്തി: വേറിട്ട സ്വാതന്ത്ര്യദിനാഘോഷ പരിപാടിയുമായി തോപ്പുംപടി ഔവർ ലേഡീസ് കോൺവെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും അധ്യാപകരും.
വിദ്യാലയത്തിെൻറ നേതൃത്വത്തിൽ നടത്തുന്ന 'ഹൗസ് ചലഞ്ച്' പദ്ധതി പ്രകാരം നിർമിക്കുന്ന 155ാമത് വീടിെൻറ തറക്കല്ലിടൽ ചടങ്ങാണ് സ്വാതന്ത്ര്യദിന തലേന്ന് നടത്തിയത്. ചെല്ലാനം പഞ്ചായത്തിൽപെടുന്ന കുതിരകുർകരി ദ്വീപ് നിവാസിയും ഭവനരഹിതനുമായ വിൻസെൻറിനു വേണ്ടിയാണ് വീട് നിർമിക്കുന്നത്.
ഹൈബി ഈഡൻ എം.പി വീടിന് ശിലയിട്ടു.
പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. ഫാ. അഗസ്റ്റ്യൻ നെല്ലിക്കാവെളിയിൽ ആശീർവദിച്ചു. കൗൺസിലർ ഷീബ ഡുറോം, കുമ്പളങ്ങി പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എ. സഗീർ, രൂപ ജോർജ്, ഗ്രേസി ജസ്റ്റിൻ, അധ്യാപിക ലില്ലി പോൾ, സുമിത് ജോസഫ്, വി.ബി. ലീനച്ചൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.