കിഴക്കമ്പലം: പട്ടിമറ്റത്ത് പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മാസങ്ങള്‍ പിന്നിട്ടിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. മേയ് 23നാണ് ജെ.ജെ പ്ലൈവുഡ് കമ്പനിയിൽ മൃതദേഹം കാണപ്പെട്ടത്. എന്നാല്‍, മൃതദേഹം ആരുടെതെന്നോ, എങ്ങനെ പുകക്കുഴലില്‍ കാണപ്പെട്ടു എന്നീ കാര്യങ്ങൾ കണ്ടെത്താനായിട്ടില്ല.
ലോക്ഡൗണില്‍ കമ്പനി അടഞ്ഞുകിടക്കുന്ന സമയത്താണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളില്‍ ആരെയും തന്നെ കാണാതായിട്ടില്ലെന്ന് കമ്പനി ഉടമയും പറയുന്നു. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വ്യക്തമായ സൂചനകള്‍ ലഭിച്ചില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷമാണ് പുരുഷേൻറതാണെന്ന് സ്ഥിരീകരിച്ചത്. കുന്നത്തുനാട് പൊലീസ് സ്റ്റേഷന് പരിധിയില്‍ ആരെയെങ്കിലും കാണാതായതായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസും പറയുന്നു.
പെരുമ്പാവൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പരാതിക്കാര്‍ ആരുമില്ലാത്ത സാഹചര്യത്തില്‍ കേസ് എഴുതിത്തള്ളാനാണ് സാധ്യത. നാളുകള്‍ക്ക് മുമ്പ് തടിയിട്ടപറമ്പ് സ്റ്റേഷന് പരിധിയിലെ ഊരക്കാട് ജി.കെ ഗ്രാനൈറ്റ്സ് സമീപം അജ്ഞാതന്‍ തൂങ്ങിമരിച്ച സംഭവത്തിലും പൊലീസ് ഇൗ നടപടിയാണ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.