മൂവാറ്റുപുഴ: കാലാവധി കഴിഞ്ഞ അരക്കോടിയോളം രൂപയുടെ മരുന്നുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പണ്ടപ്പിള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ജില്ല മെഡിക്കൽ ഓഫിസറുടെ പരിശോധന. ചൊവ്വാഴ്ച രാവിലെയാണ് ഡി.എം.ഒ ഡോ.എസ്. ശ്രീദേവിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്കെത്തിയത്.
മരുന്നുകളുടെ അളവും, ഉപേക്ഷിക്കപ്പെടാനുണ്ടായ സാഹചര്യവും പരിശോധിക്കുമെന്നും റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറുമെന്നും ഡി.എം.ഒ പറഞ്ഞു. മരുന്നുകൾ ഉപേക്ഷിക്കപ്പെട്ട സാഹചര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.രണ്ട് വർഷം മുമ്പ് കാലാവധി തീർന്ന മരുന്നുകളും കെണ്ടത്തി.
കാലാവധി കഴിയുംവരെ സൂക്ഷിച്ച മരുന്നുകൾ പിന്നീട് ആശുപത്രിയോടനുബന്ധിച്ച കെട്ടിടത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് സൂചന. ആന്റിബയോട്ടിക്കുകൾ, ഇൻസുലിൻ തുടങ്ങിയവ ഇതിൽ ഉണ്ടായിരുന്നു. ശനിയാഴ്ചയാണ് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന പണ്ടപ്പിള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കാലാവധി തീർന്ന 50 ലക്ഷം രൂപയുടെ മരുന്നുകൾ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.