കാക്കനാട്: മറ്റു സംസ്ഥാനങ്ങളിൽനിന്നു സ്ഥലംമാറി വന്നവരുടെ പേരുവിവരങ്ങളാണ് അന്തർസംസ്ഥാനത്തെ ഭാഷയിൽ വോട്ടർ പട്ടികയിൽ വന്നിട്ടുള്ളതെന്ന് കലക്ടർ എൻ.എസ്.കെ. ഉമേഷ് അറിയിച്ചു. ‘മാധ്യമം’ വാർത്തയെ തുടർന്നാണ് ജില്ല വരണാധികാരി കൂടിയായ കലക്ടറുടെ ഇടപെടൽ. വോട്ടർ പട്ടികയിൽ വ്യത്യസ്ത ഭാഷകളിലെ പേരുകൾ ശ്രദ്ധയിൽപെട്ടയുടനെ മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ അറിയിക്കുകയും തെരഞ്ഞെടുപ്പ് ദിനത്തിൽ പോളിങ് ബൂത്തിൽ നൽകുന്ന അന്തിമ വോട്ടർപട്ടികയിൽ മറ്റു ഭാഷയിലെ പേരുകൾ മാറ്റി മലയാളത്തിലാക്കിയിട്ടുണ്ട്.
2024 ഏപ്രിൽ നാലിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുശേഷം സ്ഥലം മാറിപ്പോയവർ, അസന്നിഹിതർ, മരണപ്പെട്ടവർ എന്നിവരുടെ പട്ടിക (എ.എസ്.ഡി ലിസ്റ്റ്) ബൂത്ത് ലെവൽ ഓഫിസർ മുഖേനെയെടുത്ത് പോളിങ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് നൽകുന്നതാണ്. ഇതുമൂലം ഈ പട്ടികയിൽ ഉള്ളവരെ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽ നിന്നും മാറ്റി നിർത്തുമെന്നും കലക്ടർ എൻ.എസ്.കെ ഉമേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.