കളമശ്ശേരി: റോഡിലെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകി സമീപത്തെ വീട്ടുമുറ്റങ്ങളിൽ വെള്ളക്കെട്ടുണ്ടായി. ചൊവ്വാഴ്ച രാത്രി നോർത്ത് കളമശ്ശേരി കരിപ്പായി റോഡിലെ പൈപ്പിലുണ്ടായ ചോർച്ചയിലാണ് സമീപത്തെ രണ്ട് വീടുകൾക്ക് ചുറ്റും വെള്ളം കയറിയത്. ജലവിഭവ വകുപ്പിന്റെ പമ്പിങ് സ്റ്റേഷനിൽനിന്ന് നോർത്ത് കളമശ്ശേരി മുട്ടാർ പ്രദേശങ്ങളിലേക്ക് ജലം എത്തിക്കുന്ന പൈപ്പിലാണ് ചോർച്ചയുണ്ടായത്. രാത്രിയിൽ പൈപ്പ് പൊട്ടിയത് ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും ഇത്രയും രൂക്ഷത ഉണ്ടായിരുന്നില്ലയെന്ന് വീട്ടുകാർ പറഞ്ഞു. എന്നാൽ, പുലർച്ചെ ഉണർന്ന സമയത്താണ് വീടിന് മുൻഭാഗത്തും ചുറ്റും വെള്ളം ഉയർന്നത് അറിയുന്നത്. പമ്പിങ് നടന്ന സമയമായതിനാലാണ് വെള്ളത്തിന്റെ കുത്തൊഴുക്കുണ്ടായത്. ചോർച്ചയിൽ റോഡും കവിഞ്ഞാണ് ജലം ഒഴുകിയത്. വിവരം അറിഞ്ഞ് പമ്പിങ് നിർത്തിവെച്ച് പ്രശ്നം പരിഹരിക്കുകയും ചോർച്ച അടക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.