കളമശ്ശേരി: ഫാക്ട് ഭൂമിയിൽ പ്രവർത്തിക്കുന്ന മെട്രോ യാഡിൽനിന്ന് യന്ത്രസാമഗ്രികൾ നീക്കുന്നത് വാടക കുടിശ്ശികയുടെ പേരിൽ ഫാക്ട് വിലക്കി. വല്ലാർപാടം പാത പഴയ ആനവാതിലിന് സമീപം പ്രവർത്തിക്കുന്ന മെട്രോ യാഡിൽനിന്നുള്ള യന്ത്രസാമഗ്രികളുടെ നീക്കമാണ് വിലക്കിയത്. ഒരുവർഷത്തിനടുത്ത് വാടക കുടിശ്ശിക നൽകാനുള്ളതിന്റെ പേരിലാണ് വിലക്കെന്ന് അറിയുന്നു.
2013ലാണ് മെട്രോയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി യാഡ് ഫാക്ട് വിട്ടുനൽകിയത്. പത്ത് ഏക്കറോളം സ്ഥലമാണ് മാസവാടകക്ക് നൽകിയത്. ജൂലൈയോടെ കരാർ കാലാവധി അവസാനിക്കുകയാണ്.
ഇതിന്റെ ഭാഗമായി യന്ത്രസാമഗ്രികൾ നീക്കാൻ തുടങ്ങിയിരുന്നു. ഇതുസംബന്ധമായി ഫാക്ട് മെട്രോ അധികൃതർ തമ്മിൽ തിങ്കളാഴ്ച ചർച്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.