കളമശ്ശേരി: തിരക്കുള്ള സ്ഥലങ്ങളിലും ബസുകളിലും മോഷണം നടത്തിവന്ന മാതാവിനെയും മകളെയും ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെൽവേലി കറുമലൈ സ്വദേശികളായ മീനാക്ഷി (50), മകൾ മാസാണി (27) എന്നിവരാണ് പിടിയിലായത്. ആലുവ തോട്ടക്കാട്ടുകര ഭാഗത്തുനിന്ന് പാതാളം ഇ.എസ്.ഐ ആശുപത്രിയിലേക്കുള്ള സ്വകാര്യ ബസിൽ യാത്രചെയ്യവെ ശ്രീമൂലനഗരം സ്വദേശിനിയുടെ മാല കവരാൻ ശ്രമിക്കവെയാണ് പിടിയിലായത്.
ബസ് പാതാളത്ത് എത്താറായ സമയത്ത് പ്രതികൾ ബസിൽ തിരക്കുണ്ടാക്കുകയും ഒരാൾ സാരി ഉപയോഗിച്ച് മറപിടിച്ച് മറ്റൊരാൾ യാത്രക്കാരിയുടെ മാലയുടെ കൊളുത്ത് അകറ്റിയെടുക്കാൻ ശ്രമിക്കുകയുമായിരുന്നു.
മാല വലിയുന്നത് ശ്രദ്ധയിൽപ്പെട്ട പരാതിക്കാരിയായ യാത്രക്കാരി ഉടനെ ബഹളം വെക്കുകയും ബസ് നിർത്തുകയും ചെയ്തു. ഈ സമയം പ്രതികൾ ബസിൽനിന്ന് ഇറങ്ങിഓടി. പിന്നാലെ യാത്രക്കാരും നാട്ടുകാരും ചേർന്ന് പ്രതികളെ തടഞ്ഞുവെക്കുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.