ആ​രോ​ഗ്യ സെ​ൻ​ട്ര​ൽ സോ​ൺ ക​ലോ​ത്സ​വ​ത്തി​ൽ വി​ജ​യി​ക​ളാ​യ ക​ള​മ​ശ്ശേ​രി ഗ​വ. മെ​ഡി​ക്ക​ൽ

കോ​ള​ജ് ടീം

ആരോഗ്യ സെൻട്രൽ സോൺ കലോത്സവം; കളമശ്ശേരി ഗവ. മെഡിക്കൽ കോളജ്​ ചാമ്പ്യന്മാർ

ക​ള​മ​ശ്ശേ​രി: നാ​ലു​ദി​വ​സ​മാ​യി ക​ള​മ​ശ്ശേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്ന ആ​രോ​ഗ്യ സെ​ൻ​ട്ര​ൽ സോ​ൺ ക​ലോ​ത്സ​വം ‘ഒ​പ്പാ​രം 2023’ൽ ​ക​ള​മ​ശ്ശേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് 150 പോ​യ​ന്‍റോ​ടെ ഒ​ന്നാം​സ്ഥാ​നം​നേ​ടി. എം.​ഒ.​എ​സ്.​സി മെ​ഡി​ക്ക​ൽ കോ​ള​ജ് (112) ര​ണ്ടാ​മ​തും കോ​ത​മം​ഗ​ലം ന​ങ്ങേ​ലി ആ​യു​ർ​വേ​ദ കോ​ള​ജ് (95) മൂ​ന്നാ​മ​തു​മെ​ത്തി. ക​ലോ​ത്സ​വ സ​മാ​പ​ന ച​ട​ങ്ങ് മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​നി​വേ​ഴ്സി​റ്റി യൂ​നി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പി.​ഡി. കൃ​ഷ്ണ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ൻ ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് വി.​കെ മോ​ഹ​ന​ൻ, ന​ട​ൻ വി​ന​യ് ഫോ​ർ​ട്ട്, മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട്​ ഗ​ണേ​ഷ് മോ​ഹ​ന​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. യൂ​നി​വേ​ഴ്സി​റ്റി യൂ​നി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ അ​ക്വീ​ൽ മു​ഹ​മ്മ​ദ്‌ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ പ്ര​ജി​ത്​ കെ.​ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു. മി​ക​ച്ച ന​ട​നാ​യി കൃ​ഷ്ണ​മൂ​ർ​ത്തി​യെ​യും മി​ക​ച്ച ന​ടി​യാ​യി കൃ​ഷ്ണ​പ്രി​യ​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​ന്ത്രി പി. ​രാ​ജീ​വും ന​ട​ൻ വി​ന​യ് ഫോ​ർ​ട്ടും വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

Tags:    
News Summary - health Central Zone Arts Festival; Kalamassery Govt. Medical college champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.