കളമശ്ശേരി: വിവിധഭാഷ വിദ്യാർഥികളെ സ്വാഗതം ചെയ്ത് ഇക്കുറിയും പ്രവേശനോത്സവമൊരുക്കി കളമശ്ശേരിയിലെ പള്ളിലാംകര ഗവ. എൽ.പി സ്കൂൾ. തമിഴ്നാട്, ബിഹാർ, ബംഗാൾ, അസം, ഝാർഖണ്ഡ്, സിക്കിം, ഒഡിഷ, കൂടാതെ നേപ്പാളിൽ നിന്നുള്ള കുട്ടിയും ഉൾപ്പെടെ ഇക്കുറി സ്കൂളിലെത്തുകയാണ്. നേപ്പാളിൽനിന്നുള്ള ഒരു കുട്ടി ഉൾപ്പെടെ ഒന്നുമുതൽ നാലാം ക്ലാസ് വരെ ക്ലാസുകളിൽ 39 പേരാണുള്ളത്.
കൂടാതെ, കിൻഡർ ഗാർഡനിലേക്ക് വിവിധ ഭാഷയിൽനിന്നുള്ള 10 കുട്ടികളും ഇക്കുറിയുണ്ട്. ഇതിൽ ഒന്നാം ക്ലാസിൽ രണ്ടും രണ്ടാം ക്ലാസിൽ ഒരു കുട്ടിയുമാണ് മലയാളികൾ. ഏറ്റവും കൂടുതൽ വെസ്റ്റ് ബംഗാളിൽ നിന്നുമാണ് -12 കുട്ടികൾ.
പ്രധാനാധ്യാപകൻ ഉൾപ്പെടെ നാല് ക്ലാസിലേക്കുമായി നാല് അധ്യാപകരാണുള്ളത്.
കൂടാതെ, വിവിധഭാഷ വിദ്യാർഥികളായതിനാൽ ഭാഷാപരിചരണത്തിന് സർക്കാർ രോഷ്നി പദ്ധതി പ്രകാരം ഒരു അധ്യാപികയും ഉണ്ട്. ആഴ്ചയിൽ രണ്ടുദിവസമാണ് ഇവർ എത്തുന്നത്. പ്രദേശത്തെ കൗൺസിലറും ജില്ല പ്ലാനിങ് ബോർഡ് മെംബറുമായ ജമാൽ മണക്കാടന്റെ നേതൃത്വത്തിൽ വിദ്യാർഥികളെ സ്വീകരിക്കാൻ ഒരുക്കം പൂർത്തിയാക്കി കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.