കളമശ്ശേരി: കപ്പൽ രൂപകൽപന, നിർമാണം, പരിപാലനം എന്നീ മേഖലകളിൽ വൈദഗ്ധ്യമുള്ള തലമുറയെ വാർത്തെടുക്കാൻ കുസാറ്റ് ഷിപ് ടെക്നോളജിയും ഒമാൻ സർക്കാറിന് കീഴിലെ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസും സഹകരിച്ചു പ്രവർത്തിക്കാൻ ധാരണ. യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസ് വൈസ് ചാൻസലർ ഡോ. സയീദ് ഹമദ് അൽ റുബായിയും സംഘവും നടത്തിയ കുസാറ്റ് സന്ദർശനത്തിലാണ് പരസ്പര സഹകരണത്തിന്റെ ചർച്ചകൾക്ക് തുടക്കമായത്.
ഡോ. പി.ജി. ശങ്കരൻ അധ്യക്ഷത വഹിച്ചു. ഡോ. സയീദ് ഹമദ് അൽ റുബായി, ഡോ. മുഹമ്മദ് മുബാറക് മുഹമ്മദ് അറൈമി, ഡോ. ശശിധരൻ ശ്രീധരൻ, കുസാറ്റ് രജിസ്ട്രാർ ഡോ. വി. മീര, കുസാറ്റ് ഇന്റർനാഷനൽ റിലേഷൻ ഡയറക്ടർ ഡോ. ഹരീഷ് എൻ. രാമനാഥൻ, ഷിപ് ടെക്നോളജി വകുപ്പ് മേധാവി ഡോ. പി.കെ. സതീഷ് ബാബു, ഡോ. സജീർ കാരാട്ടിൽ, ഡോ. കെ. ശിവപ്രസാദ്, ഡോ. എ. മതിയഴകൻ, ഡോ. ടി.കെ. ഫവാസ്, കെ.ആർ. അരവിന്ദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.