കളമശ്ശേരി: ഗവ. മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽനിന്ന് ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ച അന്തർസംസ്ഥാന തൊഴിലാളിയെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.
ഒഡിഷ സ്വദേശി രാജ്നഗറിൽ പരിക്ഷിത ബാരിക്കിനെയാണ് (43) അറസ്റ്റ് ചെയ്തത്. വൈകീട്ട് ജോലിക്കാര്‍ പോയ സമയം വര്‍ക്ക് സൈറ്റില്‍ സംശയാസ്പദമായ രീതിയില്‍ സെക്യൂരിറ്റി ജീവനക്കാരന് കണ്ടതിനെ തുടര്‍ന്ന് കമ്പനി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഇയാളിൽ നടത്തിയ പരിശോധനയിലാണ് അരയില്‍ ഇലക്ട്രിക് വയറുകള്‍ ചുറ്റിവെച്ചിരിക്കുന്നതായി കാണുന്നത്. പൊലീസിന് കൈമാറിയ ഇയാളെ കരാറുകാരന്റ പരാതിയില്‍ മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കളമശ്ശേരി പൊലീസ് ഇൻസ്പെക്ടർ വിപിന്‍ ദാസിന്റെ നേതൃത്വത്തിൽ എസ്.ഐ സുധീര്‍, സീനിയർ സി.പി.ഒ ഇസ്ഹാക് എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുമ്പും പ്രതി ഇവിടെനിന്ന് മോഷണം നടത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചു. പ്രതി താമസിച്ചിരുന്ന എച്ച്.എം.ടി കോളനിയിലുള്ള വാടകവീട്ടില്‍ നടത്തിയ പരിശോധനയിൽ വയറുകളും മറ്റും പൊലീസ് കണ്ടെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.