കളമശ്ശേരി: വടിവാളുമായി ബാറില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ട് യുവാക്കളെ കളമശ്ശേരി പൊലീസ് പിടികൂടി. കളമശ്ശേരി, പള്ളിലാംകര സ്വദേശികളായ ജോബിന് ജോയ് (29 ), പ്രദീപ് (38) എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ സൗത്ത് കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന ബാറിലെ പാര്‍ക്കിങ് ഏരിയയിലാണ് സംഭവം.
മദ്യപിച്ചെത്തിയ ജോബിനും പ്രദീപും പാര്‍ക്കിങ് ഏരിയയില്‍വെച്ച് പുറത്തുനിന്ന് വന്നവരുമായി ബഹളംവെച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട സെക്യൂരിറ്റി ജീവനക്കാര്‍ ഇവരോട് ഇറങ്ങിപ്പോകുവാന് ആവശ്യപ്പെട്ടു. ഇതോടെ സെക്യൂരിറ്റി ജീവനക്കാര്‍ക്കുനേരെ ജോബിന് വടിവാള്‍ വീശി.
ബാറിലെ മറ്റ് ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നവരും ഇടപെട്ടതോടെ ഇരുവരും അവിടെ കൂടിനിന്നവരെയും ബാറിലെ ജീവനക്കാരെയും മര്‍ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതി. സ്ഥലത്തെത്തിയ പൊലീസിനുനേരെയും ഇവർ വടിവാള്‍ വീശി. ഇരുവരെയും പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയുമായിരുന്നു.
എച്ച്.എം.ടി കോളനി നിവാസിയായ ജോബിന് സംഭവദിവസം വൈകീട്ട് കോളനി ഭാഗത്തുവെച്ച് വടിവാള്‍ വീശുകയും പട്ടികജാതിയില്‍പ്പെട്ട യുവതിയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇയാള്‍ അവിടെനിന്ന് കടന്നുകളഞ്ഞു. തുടര്‍ന്നാണ് ബാറില്‍ നിന്നും അറസ്റ്റിലാകുന്നത്.
ആയുധം കൈവശംവെച്ചതിനും പട്ടികജാതി വിഭാഗതില്‍പ്പെട്ട യുവതിയെ ആക്രമിച്ചതിനുമായി രണ്ട് കേസുകള്‍ ഇയാള്ക്കെതിരെയെടുത്തു.
കളമശ്ശേരി പൊലീസ്, ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിൽ എസ്.ഐ. ജോസഫ്, എ.എസ്.ഐ സുനില്‍കുമാര്‍, എസ്.സി.പി.ഒമാരായ നജീബ്, അജ്മല്‍, സി.പി.ഒ വിനീഷ് എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.