കളമശേരി: വാടകവീട്ടിൽ നിന്ന് ലാപ്ടോപ്പ്, ഐപാഡ്, പഴ്സ് എന്നിവ മോഷ്ടിച്ച പ്രതികളെ കളമശേരി പൊലീസ് പിടികൂടി. തമ്മനം കോന്നക്കൽവീട്ടിൽ അഭിജിത് ബാബു (27), തൃക്കാക്കര ബ്ലാവത് വീട്ടിൽ ബി.എം. ഫാസിൽ (26), പത്തനംതിട്ട ചിറ്റാർ നീലിപിലാവ് അനില ഭവനിൽ എ. അജയ് (27) എന്നിവരാണ് പിടിലായത്.
കളമശ്ശേരി കരിപ്പായി റോഡിനടുത്ത് കണ്ണൂർ സ്വദേശിയും കൂട്ടുകാരനും താമസിച്ചിരുന്ന വീട്ടിൽനിന്ന് നവംബർ 27നാണ് പ്രതികൾ മോഷണം നടത്തിയത്. പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ട് ബൈക്കുകളിലെത്തിയ മൂവർ സംഘമാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തി. തൃക്കാക്കര ഭാഗത്ത് നിന്നാണ് പിടികൂടിയത്. ബൈക്കിൽ കറങ്ങി നടന്ന് വീടുകൾ കണ്ടുവെച്ച ശേഷം പുലർച്ചെ മോഷണം നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.