കരുമാല്ലൂർ: കോവിഡ് ലോക്ഡൗൺ കാലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് കാൽ മുറിക്കേണ്ടി വന്ന വീട്ടമ്മ തുടർ ചികിത്സക്കായി സഹായം തേടുന്നു. വെസ്റ്റ് വെളിയത്തുനാട് മുജാഹിദ്ദീൻ മസ്ജിദിന് സമീപം വാടകക്ക് താമസിക്കുന്ന കൊല്ലംപറമ്പിൽ (പേർഷ്യസ് ഹൗസ്) അബ്ദുൽ ലത്തീഫിെൻറ ഭാര്യ കൗലത്താണ് (42) ദുരിതത്തിൽ. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന ഭർത്താവ് ലത്തീഫിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ 2021 നവംബർ രണ്ടിന് കൊച്ചി നേവൽ ബേസിന് മുന്നിലായിരുന്നു അപകടം.
ഇവർ സഞ്ചരിച്ച ബൈക്കിെൻറ പിന്നിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ശരീരത്തിനും ഇടതു കാലിനും ഗുരുതര പരിക്കേറ്റ കൗലത്ത് ഒന്നരമാസം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞു. ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചതിനെ തുടർന്ന് ജീവൻ തിരിച്ചുകിട്ടിയെങ്കിലും ഇടതുകാൽ മുറിച്ചുമാറ്റി. നാലര മാസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആറ് മാസത്തെ ചികിത്സക്ക് 25.25 ലക്ഷം രൂപ ചെലവായി. അപകടത്തെ തുടർന്ന് 19 സർജറിക്ക് കൗലത്ത് വിധേയമായി. 13,85,841 രൂപ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കടത്തിലാണ്. നാല് മക്കളുള്ള കുടുംബമാണ് ഇവരുടേത്.
ഭാര്യയെ പരിചരിക്കുന്നത് ലത്തീഫാണ്. ലത്തീഫിന്റെ ഇടതു കൈക്കും തോളെല്ലിനും പരിക്കേറ്റിരുന്നു. ദൈനംദിന ജീവിതം മുന്നോട്ട് പോകാൻ പെടാപ്പാട് പെടുകയാണ്. ഇനിയും ഒരു സർജറിയും അവശേഷിക്കുകയാണ്. ആറുലക്ഷം രൂപ ചെലവ് വരും. ഇതിന് പുറമെ ദിനേനയുള്ള മരുന്നുകൾക്ക് വേറെയും. നാട്ടുകാർ ചേർന്ന് കുടുംബത്തിനായി സഹായ നിധി രൂപവത്കരിച്ചു. വാർഡ് മെംബർ ജിൽഷ തങ്കപ്പൻ കൺവീനറാണ്. സഹായ നിധിയുടെ പേരിൽ കാത്തലിക് സിറിയൻ ബാങ്കിെൻറ ആലങ്ങാട് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ 013607588828190001. ഐ.എഫ്.എസ്.സി കോഡ്: CSBK 0000136. ഫോൺ: 8943321512.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.