മട്ടാഞ്ചേരി: നീണ്ട അഞ്ചരമാസത്തെ ഇടവേളക്കുശേഷം കൊച്ചി ഫിഷറീസ് ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പോയിത്തുടങ്ങി. തിങ്കളാഴ്ച രാവിലെ കൊച്ചി തഹസിൽദാറുടെ നേതൃത്വത്തിൽ ഹാർബറിെൻറ പ്രവർത്തനം സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്താൻ യോഗം ചേർന്നിരുന്നു. യോഗത്തിൽ തൊഴിലാളികൾക്കും ബോട്ടുകൾക്കും പാസ് അനുവദിക്കുന്നമുറക്ക് കടലിൽ പോകാനായിരുന്നു തീരുമാനം. ഇതുപ്രകാരം 40 ബോട്ടുകൾക്ക് മത്സ്യബന്ധനത്തിന് പാസ് ലഭിച്ചതായും ഇവ പുലർച്ചമുതൽ കടലിൽ പോയിത്തുടങ്ങിയതായും ഫിഷറീസ് ഹാർബർ കോഓഡിനേഷൻ കമ്മിറ്റി സെക്രട്ടറി എം. മജീദ് പറഞ്ഞു.
ഇതിന് മുന്നോടിയായി ഫിഷറീസ് ഹാർബർ തിങ്കളാഴ്ച പൂർണമായും അണുവിമുക്തമാക്കി. നൂറ് ട്രോൾ നെറ്റ് ബോട്ടുകളും 60 പഴ്സീൻ നെറ്റ് ബോട്ടുകളുമാണ് നിലവിൽ ഹാർബറിലുള്ളത്. ഗിൽനെറ്റ് ബോട്ടുകൾ എത്തിയിട്ടില്ല. ബാക്കിയുള്ള ബോട്ടുകൾ പാസ് ലഭിക്കുന്ന മുറക്ക് പോയിത്തുടങ്ങും. ഹാർബറിലെ പ്രവർത്തനം സംബന്ധിച്ച് മത്സ്യഫെഡ് ഉദ്യോഗസ്ഥർ കൺവീനറും ജോയൻറ് കൺവീനറുമായി സമിതി നിലവിൽവരും. സമിതിയിൽ പൊലീസ്, ഹെൽത്ത്, റവന്യൂ, ഹാർബർ പ്രതിനിധി തുടങ്ങിയവരുണ്ടാകും.പരിശോധനക്കുശേഷം മാത്രമേ തൊഴിലാളികളെ അകത്തേക്ക് പ്രവേശിപ്പിക്കൂ.
വള്ളങ്ങൾക്ക് മത്സ്യ കൊയ്ത്ത്
പള്ളുരുത്തി: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ പ്രവർത്തനം നിർത്തിവെച്ച ചെല്ലാനം ഹാർബർ ഉത്സവ പ്രതീതിയിൽ. 45 ദിവസത്തെ ഇടവേളക്ക് ശേഷം കടലിൽ ഇറങ്ങിയ വള്ളങ്ങൾക്ക് വല നിറയെ മീൻ ലഭിച്ചു. പൂവാലൻ ചെമ്മീൻ, അയല, വേളൂരി, തിരിയാൻ തുടങ്ങിയ മത്സ്യങ്ങളാണ് സുലഭമായി ലഭിച്ചത്. രാവിലെ ആറുമുതൽ ഉച്ചക്ക് രണ്ടുവരെ നിയന്ത്രണങ്ങളോടെ ഹാർബർ പ്രവർത്തിക്കുന്നതിനാണ് അനുമതി. ആലപ്പുഴ, കൊല്ലം ജില്ലകളിൽനിന്ന് മത്സ്യം വാങ്ങാൻ ഇടപാടുകാർ എത്തിയിരുന്നു. 40 ഓളം വള്ളങ്ങളാണ് തിങ്കളാഴ്ച കടലിൽ ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.