മട്ടാഞ്ചേരി: കടൽക്ഷോഭത്തിലകപെട്ട് അപകടത്തിലായ മത്സ്യബന്ധന ബോട്ടും 12 തൊഴിലാളികളെയും തീരരക്ഷാസേന രക്ഷപ്പെടുത്തി.
കൊച്ചിയിൽനിന്ന് പോയ തമിഴ്നാട് സ്വദേശിയുടെ ജീസസ് എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. ലക്ഷദ്വീപിന് സമീപത്തുനിന്ന് മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങെവയാണ് ജീസസ് ബോട്ട് കടൽക്ഷോഭത്തിൽപെട്ടത്. തകരാറിലായ ബോട്ട് തൊഴിലാളികൾ നൽകിയ രക്ഷാസന്ദേശത്തെത്തുടർന്ന് കോസ്റ്റ്ഗാർഡിെൻറ ഡോണിയർ വിമാനം കണ്ടെത്തി ആര്യമൻ കപ്പലിന് സന്ദേശം നൽകിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അവശരായ മത്സ്യത്തൊഴിലാളികൾക്ക് വെള്ളവും ഭക്ഷണവും പ്രാഥമികചികിത്സയും നൽകി ബോട്ടും തൊഴിലാളികളെയും കൊച്ചിയിലെത്തിച്ചു. കോസ്റ്റ് ഗാർഡ് ഡി.ഐ.ജി സനാതൻ ജിന രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.