കേരളത്തിലെ റോഡുകളിൽ 4000 അപകടക്കെണികൾ: നാറ്റ്പാക് കരട് റിപ്പോർട്ടിലാണ് പരാമർശം

കൊച്ചി: കേരളത്തിലെ റോഡ് ശൃംഖലയിൽ 4000 അപകട മേഖലകളെന്ന് നാറ്റ്പാക് (ദ നാഷനൽ ട്രാൻസ്പോർട്ട് പ്ലാനിങ് ആൻഡ് റിസർച് സെന്‍റർ) കരട് റിപ്പോർട്ടിൽ പരാമർശം. കേരള റോഡ് സേഫ്റ്റി അതോറിറ്റിക്ക് (കെ.ആർ.എസ്.എ) സമർപ്പിച്ച രേഖയിലാണ് ഗുരുതര വിവരം അടങ്ങിയത്.

ഒറ്റപ്പെട്ട അപകടക്കെണികൾ കണ്ടെത്തി കരുതൽ നടപടി സ്വീകരിക്കുന്നതിനേക്കാളും അപകട സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന മേഖലയാക്കി തിരിച്ച് മുൻകരുതൽ സ്വീകരിക്കുന്നതാണ് ഉചിതമെന്ന് റിപ്പോർട്ട് പറയുന്നു. 2018-20ലെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്.

2019ൽ നാറ്റ്പാക് സമർപ്പിച്ച റിപ്പോർട്ടിന്‍റെ ഭാഗമായി സംസ്ഥാനത്തെ ഏറ്റവും അപകടം നിറഞ്ഞ 75 മേഖലകളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു.

Tags:    
News Summary - 4000 danger traps on roads in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.